ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടക്കുന്നൊരു മേളയാണ് രംഗം. ഇവിടെ തിരക്കേറിയൊരു ബാര്‍ കൗണ്‍റില്‍ ജോലി ചെയ്യുന്ന യുവതിയാർണ് വീഡിയോയിലെ താരമായ വെയിട്രസ്

നിത്യവും എത്രയോ പുതുമയുള്ളതും രസകരവുമായ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്! ഒരുപക്ഷേ ഇവയില്‍ അധികവും നമുക്ക് നേരില്‍ കാണാനോ, അനുഭവിക്കാനോ, അറിയാനോ ഒന്നും അവസരം ലഭിക്കാത്തവയാണ് എന്നതും ശ്രദ്ധേയമാണ്.

ലോകമെമ്പാടും നടക്കുന്ന- ചെറുതോ വലുതോ- ഗൗരവമുള്ളതോ അല്ലാത്തതോ ആയ സംഭവങ്ങളും കാഴ്ചകളുമെല്ലാം ഇത്തരത്തില്‍ വൈറല്‍ വീഡിയോകളിലൂടെ കാണാൻ നമുക്ക് അവസരം ലഭിക്കാറുണ്ട്. 

അത്തരത്തില്‍ നമ്മളില്‍ ഏറെ കൗതുകം ജനിപ്പിക്കുന്ന, നമ്മെ അത്ഭുതപ്പെടുത്തുന്നൊരു കാഴ്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു വെയിട്രസാണ് ഈ വീഡിയോയിലെ താരം. വെയിട്രസ് എന്നാല്‍ ഹോട്ടലിലോ റെസ്റ്റോറന്‍റിലോ എല്ലാം ഭക്ഷണ-പാനീയങ്ങള്‍ വിളമ്പുന്നതിനും മറ്റുമുള്ള ജീവനക്കാരികള്‍ എന്നര്‍ത്ഥം.

ഇത് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടക്കുന്നൊരു മേളയാണ് രംഗം. ഇവിടെ തിരക്കേറിയൊരു ബാര്‍ കൗണ്‍റില്‍ ജോലി ചെയ്യുന്ന യുവതിയാർണ് വീഡിയോയിലെ താരമായ വെയിട്രസ്. ഇവര്‍ ഒരേസമയം 13 ബിയര്‍ മഗ്ഗുകള്‍ സുരക്ഷിതമായി കയ്യിലെടുത്ത് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കേള്‍ക്കുന്നത് പോലെ അത്ര നിസാരമല്ല ഇത് ചെയ്യാൻ. നല്ലതുപോലെ പരിശീലനം ആവശ്യം. ഇതിനൊപ്പം തന്നെ അതത് സമയങ്ങളില്‍ കൃത്യമായ 'ഫോക്കസ്'- അഥവാ ശ്രദ്ധയില്ലെങ്കില്‍ സംഗതി പാളാൻ സെക്കൻഡ് നേരം പോലും വേണ്ട. ഇവിടെയെന്തായാലും ഒരു സര്‍ക്കസുകാരിയുടെ വഴക്കത്തോടെ അത്രയും മനോഹരമായാണ് വെയിട്രസ് ബിയര്‍ മഗ്ഗുകളെടുക്കുന്നത്.

ആറ് വീതം മഗ്ഗുകള്‍ രണ്ട് ഭാഗങ്ങളാക്കി, ഒരു ഭാഗം മറ്റേ ഭാഗത്തിന്‍റെ മുകളിലായി ഇവര്‍ ശ്രദ്ധാപൂര്‍വം വയ്ക്കുകയാണ്. ഏറ്റവും മുകളില്‍ നടുവിലായി ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് മറ്റൊരു മഗ്ഗും. അങ്ങനെ ആകെ 13 മഗ്ഗ്. ഒരു തുള്ളി പോലും താഴെ പൊഴിയാതെ അത്രയും ലാഘവത്തോടെ അവര്‍ പുഞ്ചിരി പൊഴിച്ചുകൊണ്ട് മഗ്ഗുകളുമേന്തി അത് സര്‍വ് ചെയ്യാൻ നടന്നുപോകുന്നതാണ് വീഡിയോയുടെ അവസാനത്തിലുള്ളത്.

കാഴ്ചയ്ക്ക് ഏറെ കൗതുകമുള്ളതിനാല്‍ തന്നെ വീഡിയോ നല്ലതുപോലെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഏവരും തന്നെ യുവതിയുടെ സൂക്ഷ്മതയ്ക്കും ഒപ്പം സമര്‍പ്പണത്തിനുമെല്ലാം കയ്യടിക്കുകയാണ്. രസകരമായ വീഡിയോ നിങ്ങളും ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചിക്കൻ പാക്കറ്റ് മോഷ്ടിച്ച് പൂച്ച; ശേഷം സംഭവിച്ചത് കാണൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo