ഓസ്‌ട്രേലിയയില്‍ ഭീമൻ മുതലയും സ്രാവും നേർക്കുനേർ നിൽക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മത്സ്യബന്ധനത്തിനിടെ ഉപയോഗിച്ച ഡ്രോണ്‍ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.മുതലയ്ക്ക് ഏകദേശം 16 അടി നീളം കാണും. 

സ്രാവിനെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കില്‍ എളുപ്പത്തില്‍ മുതല ഇരയാക്കുമെന്ന് മുതലയുടെ വലുപ്പത്തില്‍ നിന്ന് വ്യക്തമാണ്.  മുതലയുടെ അടുത്ത് എത്താറായപ്പോള്‍ സ്രാവ് വഴിമാറി പോയതാണ് രക്ഷയായത്. അല്ലെങ്കില്‍ ഒരു പോരാട്ടത്തിനുള്ള സാധ്യത തന്നെ ഉണ്ടാകുമായിരുന്നു. 

ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴേ വന്നിട്ടുണ്ട്. ഭാ​ഗ്യത്തിനാണ് സ്രാവ് രക്ഷപ്പെട്ടതെന്നാണ് ചിലർ കമന്റ് ചെയ്തതു.

 

\