വെബ് ഡെവലപ്പറായ പിതാവ് മാക് പാസ്ക്വലാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നൽകിയിരിക്കുന്നത്. തന്‍റെ ജോലിയോടുള്ള സ്നേഹമാണ് കുഞ്ഞിന് ഇങ്ങനെയൊരു പേരിടാൻ കാരണം.

ഇന്ന് വ്യത്യസ്തവും വിചിത്രവുമായ പേരുകൾ തിരയുന്നവരാണ് മിക്ക മാതാപിതാക്കളും. അത്തരത്തിലൊരു പിതാവ് തന്‍റെ മകന് നല്‍കിയ പേരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ ആൺകുഞ്ഞിന് 'ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് റയോ പാസ്‌ക്കൽ' എന്നാണ് വെബ് ഡെവലപ്പറായ ഇദ്ദേഹം പേര് നല്‍കിയത്. 

‘HTML’ (എച്ച്ടിഎംഎൽ) എന്നും വിളിക്കും. വെബ് ഡെവലപ്പറായ പിതാവ് മാക് പാസ്ക്വലാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നൽകിയിരിക്കുന്നത്. തന്‍റെ ജോലിയോടുള്ള സ്നേഹമാണ് കുഞ്ഞിന് ഇങ്ങനെയൊരു പേരിടാൻ കാരണം.

കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തിയുള്ള പോസ്റ്റ് ഫേസ്ബുക്കിലൂടെയാണ് പ്രചരിക്കുന്നത്. ബന്ധുവായ സിൻസിയേ‍ർലി പാസ്ക്വൽ ആണ് ഫേസ്ബുക്കിൽ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇവ‌‍ർ കുഞ്ഞിന്റെ പിതാവിന്റെ സഹോദരിയാണ്. 

Also Read: 'ഞാൻ രാജിവച്ചതു കൊണ്ട് ഇന്ന് കട തുറക്കില്ല'; ജീവനക്കാരന്‍റെ 'രാജിക്കത്ത്' വൈറൽ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona