Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാന്‍ തുളസി സഹായിക്കുമോ ?

ധാരാളം ഗുണങ്ങളുള്ള ഒന്നാണ് തുളസി. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ അണുബാധുകളെ നേരിടാനും വിവിധ മുടി, ചർമ്മ രോഗങ്ങളെ ​പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്​. 

weight loss and benefits of Tulsi Water
Author
Thiruvananthapuram, First Published Jan 30, 2020, 11:38 AM IST

ധാരാളം ഗുണങ്ങളുള്ള ഒന്നാണ് തുളസി. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ അണുബാധുകളെ നേരിടാനും വിവിധ മുടി, ചർമ്മ രോഗങ്ങളെ ​പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്​. ആയുർവേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്​.

വിവിധ അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന ഒ​ട്ടേറെ എണ്ണകളിൽ തുളസിയിലയുടെ സാന്നിധ്യം അനിവാര്യമാണ്​. തുളസിയിലയിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്​ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്​. പ്രമേഹത്തെ ലഘൂകരിക്കുന്നതിനും,  ഉയർന്ന രക്തസമ്മർദ്ദം കുറക്കാനും ഇത് സഹായിക്കും.

ശരീരത്തിലെ ഫാറ്റ് കുറയ്ക്കാന്‍ തുളസി ഇലയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. 

weight loss and benefits of Tulsi Water

 

തുളസിയിൽ കാണുന്ന ലിനോലേക് ആസിഡ്​ ചർമത്തിന്​ ഗുണകരമാണ്​.  തുളസിക്ക് അലർജിക്കും അണുബാധക്കും എതിരെ പ്രവർത്തിക്കാൻ കഴിയുന്നു. തുളസി പേസ്റ്റ്, പൊടി എന്നിവയും ഒട്ടേറെ സൗന്ദര്യവർധക വസ്​തുക്കളും ഇത്​ ഉപയോഗിച്ച്​ ഉണ്ടാക്കുന്നു.  വേപ്പ്,  മഞ്ഞൾ, തുളസി എന്നിവ ചേർത്ത്​  മുഖക്കുരു സാധ്യതയെ പ്രതിരോധിക്കാം. 

Follow Us:
Download App:
  • android
  • ios