Asianet News MalayalamAsianet News Malayalam

4 മാസം കൊണ്ട് 13 കിലോ കുറച്ചു, അമിതവണ്ണം കുറയ്ക്കാൻ സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'...

 30കാരനായ അർജുൻ ചാറ്റർജി നാല് മാസം കൊണ്ടാണ് 13 കിലോ കുറച്ചത്. 96 കിലോയായിരുന്നു അന്ന് അർജുന്റെ ഭാരം. ഇപ്പോൾ 83 കിലോ. ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്താണ് അർജുൻ ശരീരഭാരം കുറച്ചത്. തടി കൂടിയപ്പോൾ പലരും കളിയാക്കി. ആത്മവിശ്വാസം പോലും കുറഞ്ഞു. തടി കുറച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. 

weight loss arjun lost 13 kilos in four months
Author
Trivandrum, First Published Apr 24, 2019, 3:40 PM IST

ശരീരഭാരം കൂടിയാൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം ഇങ്ങനെ  നിരവധി അസുഖങ്ങൾ പിടിപെടാം. അമിതവണ്ണം മിക്കവരിലും ആത്മവിശ്വാസം പോലും കുറയ്ക്കാറുണ്ട്. ശരീരഭാരം കൂടിയാൽ ജോലി ചെയ്യാനുള്ള താൽപര്യക്കുറവ്, എപ്പോഴും ക്ഷീണം അനുഭവപ്പെടുക, നടക്കാനും ഇരിക്കാനും പ്രയാസം ഇങ്ങനെ നിരവധി പ്രയാസങ്ങൾ ഉണ്ടാകാം.

 30കാരനായ അർജുൻ ചാറ്റർജി നാല് മാസം കൊണ്ടാണ് 13 കിലോ കുറച്ചത്. 96 കിലോയായിരുന്നു അന്ന് അർജുന്റെ ഭാരം. ഇപ്പോൾ 83 കിലോ. അർജുൻ എങ്ങനെയാണ്  ഇത്രയും കിലോ കുറച്ചതെന്ന് അറിയേണ്ടേ. ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്താണ് അർജുൻ ശരീരഭാരം കുറച്ചത്. തടി കൂടിയപ്പോൾ പലരും കളിയാക്കി. ആത്മവിശ്വാസം പോലും കുറഞ്ഞു. തടി കുറച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. 

അങ്ങനെയാണ് തടി കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അർജുൻ പറയുന്നു. മുട്ടുവേദന, നടുവേദന എന്നിവ സ്ഥിരമായി വന്നിരുന്നു. നിരവധി മരുന്നുകൾ കഴിച്ചു. എന്നിട്ടും വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്ന് അർജുൻ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ അർജുൻ ഫോളോ ചെയ്ത് വന്ന ഡയറ്റ് പ്ലാൻ നിങ്ങൾക്കും പരീക്ഷിക്കാം...

ബ്രേക്ക്ഫാസ്റ്റ്...

രാവിലെ എഴുന്നേറ്റ ഉടൻ കുതിർത്ത രണ്ട് ബദാം ചേർത്ത് ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുമായിരുന്നു. നാലോ അഞ്ചോ മുട്ടയുടെ വെള്ളയും 2 പീസ് ബ്രൗൺ ബ്രഡും ഒരു ​ഗ്ലാസ് ​ഗ്രീൻ ടീയും ഇതായിരുന്നു അർജുന്റെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്.

ഉച്ചയ്ക്ക്...

രണ്ട് ചപ്പാത്തി, വേവിച്ച പച്ചക്കറി അല്ലെങ്കിൽ വെജിറ്റബിൾ സൂപ്പ്, ചെറിയ ബൗൾ തെെര്...

അത്താഴം...

രണ്ട് ചപ്പാത്തി, അല്ലെങ്കിൽ ഉപ്പ് മാവ്. ഒരു പീസ് ​ഗ്രീൽഡ് ചിക്കൻ, വെജിറ്റബിൾ സാലഡ‍് ഒരു ബൗൾ..

6-7 പുഷ് ആപ്പ് , വെെകുന്നേരം അരമണിക്കൂർ നടത്തം, 10 മിനിറ്റ് ബ്രീതിങ്ങ് വ്യായാമം ഇത്രയും ചെയ്യാൻ അർജുൻ സമയം കണ്ടെത്തിയിരുന്നു. ഇനിയും ഒരു 10 കിലോ കുറയ്ക്കണമെന്നാണ് ആ​ഗ്രഹമെന്ന് അർജുൻ പറഞ്ഞു. ദിവസവും കുറഞ്ഞത് 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുമായിരുന്നു. ജങ്ക് ഫുഡ്, എണ്ണ പലഹാരങ്ങൾ, സ്വീറ്റ്സ് എന്നിവ പൂർണമായും ഒഴിവാക്കിയിരുന്നുവെന്ന് അർജുൻ പറയുന്നു.

Follow Us:
Download App:
  • android
  • ios