വിശപ്പിന് അനുസരിച്ച് ഭക്ഷണം കഴിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. അതുപോലെ വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.  

വണ്ണം കുറയ്ക്കാന്‍ ഒന്നല്ല, ഒരു ഇരുന്നൂറ് വഴികള്‍ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് മിക്ക ആളുകളും. വണ്ണം കുറയ്ക്കാനായി അത്ര മാത്രം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ചവരുണ്ടാകും. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ.

വിശപ്പിന് അനുസരിച്ച് ഭക്ഷണം കഴിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. അതുപോലെ വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ട്. അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി ചെയ്യുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റായ നവ്മി അഗര്‍വാള്‍. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

വണ്ണം കുറയ്ക്കാന്‍ വേണ്ടി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്ന ആളുകളുണ്ട്. ചിലര്‍ ഒരുപാട് ഭക്ഷണം കഴിച്ചുപോയതുകൊണ്ട് തൊട്ടടുത്ത നേരം ഭക്ഷണം ഒഴിവാക്കും. എന്നാല്‍ പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാനായി ഭക്ഷണം ഒഴിവാക്കുമ്പോള്‍ വിശപ്പ് കൂടുകയാണ് ചെയ്യുന്നത്. അതിനാല്‍ ഭക്ഷണം ഒഴിവാക്കുന്ന പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ലത്. 

രണ്ട്...

വണ്ണം കുറയ്ക്കാനായി ആപ്പിള്‍ സൈഡര്‍ വിനഗറും ഗ്രീന്‍ ടീയും ധാരാളം കുടിക്കുന്നവരുണ്ട്. എന്നാല്‍ എന്ത് കുടിക്കുന്നു എന്നതില്‍ മാത്രമല്ല, എത്ര കുടിക്കുന്നു എന്നതിലും കാര്യമുണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. അതിനാല്‍ അളവില്‍ കുടുതല്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മൂന്ന്...

നല്ല മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യം എന്ന് ചിന്തിക്കുന്നവരുണ്ട്. കാഴ്ചയിലുള്ള വണ്ണത്തിലോ ശരീര ഭാരത്തിലോ അല്ല കാര്യം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലാണ് ഒരാളുടെ ആരോഗ്യമിരിക്കുന്നതെന്നും നവ്മി അഗര്‍വാള്‍ പറയുന്നു. 

View post on Instagram

Also Read: നാല്‍പതുകളിലെ ഭക്ഷണക്രമം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...