Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാൻ ഈ ഡ്രിങ്ക് കുടിക്കാം; ശിൽപ്പ ഷെട്ടി പറയുന്നു

ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് പറയാൻ പോകുന്നത്. 'സോൾഖദി' എന്നാണ് ഈ ഡ്രിങ്കിന്റെ പേര്. ശിൽപ്പ ദിവസവും കുടിക്കുന്ന ഹെൽത്തി ഡ്രിങ്കാണിത്. വളരെ രുചിയുള്ളതും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഡ്രിങ്കാണ് ഇത്. ശരീരം തണുപ്പിക്കാൻ ഏറ്റവും മികച്ച ഡ്രിങ്കാണ് ഇതെന്ന് ശിൽപ്പ പറയുന്നു.

Weight loss Shilpa Shetty drink lose weight fast
Author
Trivandrum, First Published May 12, 2019, 12:26 PM IST

സെലിബ്രിറ്റികൾ പൊതുവേ ആരോ​ഗ്യം നോക്കുന്നവരാണ്. ക്യത്യമായ ഭക്ഷണവും ക്യത്യമായ വ്യായാമവും ചെയ്ത് തന്നെയാണ് സെലിബ്രിറ്റികൾ ശരീരം ആരോ​ഗ്യത്തോടെ നോക്കുന്നത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ശിൽപ്പ ഷെട്ടി. യോ​ഗ, വ്യായാമം, ഡയറ്റ് എന്നിവ ക്യത്യമായി ചെയ്ത് വരുന്ന നടിയാണ് ശിൽപ്പ.

ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്നതും ശിൽപ്പ സ്ഥിരമായി കഴിച്ച് വരുന്നതുമായ ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 'സോൾഖദി' എന്നാണ് ഈ ഡ്രിങ്കിന്റെ പേര്. ശിൽപ്പ ദിവസവും കുടിക്കുന്ന ഹെൽത്തി ഡ്രിങ്കാണിത്.

വളരെ രുചിയുള്ളതും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഡ്രിങ്കാണ് ഇത്. ശരീരം തണുപ്പിക്കാൻ ഏറ്റവും മികച്ച ഡ്രിങ്കാണ് ഇതെന്ന് ശിൽപ്പ പറയുന്നു. ഹൈഡ്രോക്ലോറിക്കും ആന്റിഓക്സിഡന്റും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്നു. അസിഡിറ്റി തടയാനും സോൾഖദി വളരെ നല്ലതാണ്.

 വേനൽക്കാലത്ത് ശരീരവും മനസും തണുപ്പിക്കാൻ മികച്ചൊരു ഡ്രിങ്കാണ് സോൾഖദി. വിറ്റാമിൻ സി, സിട്രിക്ക് ആസിഡ് എന്നിവ സോൾഖദിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി കൂട്ടാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ഈ ​ഡ്രിങ്ക് സഹായിക്കുന്നു. സോൾഖദി കുടിച്ചാൽ വയറ് നിറഞ്ഞതായി തോന്നുമെന്നും വിശപ്പ് അധികം തോന്നില്ലെന്നും 
 ശിൽപ്പ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും ഈ ഹെൽത്തി ഡ്രിങ്ക് കുടിക്കണമെന്നാണ് ശിൽപ്പ പറയുന്നത്.

Weight loss Shilpa Shetty drink lose weight fast

സോൾഖദി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

 കൊക്കും( ഫ്രൂട്ട്)                                          4 എണ്ണം
 വെളുത്തുള്ളി                                               2 എണ്ണം
മുളക്                                                               1 എണ്ണം
 വെള്ളം                                                           1 ​ഗ്ലാസ്

തയ്യാറാക്കുന്ന വിധം...

ആദ്യം കൊക്കും( ഫ്രൂട്ട്) മൂന്നോ നാലോ മണിക്കൂർ ചെറുചൂടുവെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.

ശേഷം കൊക്കും നല്ല പോലെ കുതിർന്ന് കഴിഞ്ഞാൽ വെള്ളത്തിൽ അടിച്ചെടുക്കുക.

ശേഷം ​വെളുത്തുള്ളിയും മുളകും ചേർത്ത് ജ്യൂസ് പരുവത്തിൽ അടിച്ചെടുക്കുക. 

 

Follow Us:
Download App:
  • android
  • ios