താൻ അപകടത്തിലാണെന്നത് ഇത് ബോട്ടിലുള്ള മീൻപിടുത്തക്കാരെ കാണിക്കുന്നു. അവര്‍ക്ക് സംഭവം മനസിലാവുകയും ചെയ്യുന്നു. ഇതോടെ തിമിംഗലത്തെ രക്ഷിക്കാനുള്ള പരിപാടികള്‍ തുടങ്ങി. 

നിത്യവും രസകരമായ എത്രയോ വീഡിയോകള്‍ ( Viral Videos ) സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ തീര്‍ച്ചയായും ഇതിന് കാഴ്ചക്കാര്‍ കൂടുതലായിരിക്കും. നമ്മള്‍ കാണാത്ത, നമുക്കറിയാത്ത ലോകവും അതിലെ ജീവിതവും എന്ന നിലയ്ക്കാണ് ഇത്തരം വീഡിയോകള്‍ കാണാൻ കാഴ്ചക്കാര്‍ കൂടുന്നത്.

ഇങ്ങനെയുള്ള വീഡിയോകള്‍ ചിലപ്പോഴെങ്കിലും ചില കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുകയോ ഓര്‍മ്മിപ്പിക്കുകയോ എല്ലാം ചെയ്യാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

മീൻപിടുത്തക്കാരോട് സഹായം തേടുന്ന തിമിംഗലത്തെയാണ് വീഡിയോയില്‍ ( Whale Video ) കാണുന്നത്. തിമിംഗലം മീൻപിടുത്തക്കാരോട് സഹായം തേടുകയോ എന്ന സംശയം വരാം. അതെ, സത്യമാണ് തന്‍റെ ദേഹത്ത് കുടുങ്ങിയ കയര്‍ മൂലം നീന്താനാകാതെ വിഷമിക്കുകയായിരുന്ന തിമിംഗലം, ഇതില്‍ നിന്ന് രക്ഷ നേടാനാണ് മീൻ പിടുത്തക്കാരുടെ ബോട്ടിന് സമീപത്തേക്ക് വരുന്നത്. 

തുടര്‍ന്ന് താൻ അപകടത്തിലാണെന്നത് ഇത് ബോട്ടിലുള്ള മീൻപിടുത്തക്കാരെ കാണിക്കുന്നു. അവര്‍ക്ക് സംഭവം മനസിലാവുകയും ചെയ്യുന്നു. ഇതോടെ തിമിംഗലത്തെ രക്ഷിക്കാനുള്ള പരിപാടികള്‍ തുടങ്ങി. ഇവര്‍ സംഘമായി തന്നെ നിന്ന് അറ്റത്ത് കൊളുത്ത് ഘടിപ്പിച്ചിട്ടുള്ള വലിയ വടി പോലുള്ള ഉപകരണം കൊണ്ട് തിമിംഗലത്തിന്‍റെ ദേഹത്ത് കുരുങ്ങിക്കിടന്ന കയര്‍ വലിച്ചെടുത്ത് പൊട്ടിച്ചുകളയുകയാണ്. 

കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടതോടെ തിമിംഗലം സന്തോഷത്തോടെ വാല്‍ വെള്ളത്തില്‍ ശക്തിയായി വീശിയടിച്ച് നീന്തിപ്പോവുകയാണ്. തന്നെ രക്ഷപ്പെടുത്തിയതിനുള്ള നന്ദി കൂടി അറിയിച്ചാണ് തിമിംഗലം മടങ്ങിയതെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. വീഡിയോ കണ്ടിരിക്കുമ്പോള്‍ ( Whale Video ) സത്യത്തില്‍ ഇങ്ങനെ തോന്നാം. 

എന്തായാലും മനുഷ്യരുടെ ഇടപെടല്‍ ഇല്ലാതെ തിമിംഗലത്തിന്‍റെ ദേഹത്ത് അങ്ങനെയൊരു കുരുക്ക് വീഴില്ല. അത് ബോധപൂര്‍വം ആയിരിക്കണമെന്നില്ല. അബദ്ധത്തില്‍ സംഭവിച്ചതുമാകാം. കടലിലേക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ ഉപേക്ഷിച്ചുകളയുമ്പോള്‍ പലപ്പോഴും വിദഗ്ധര്‍ പറയുന്നത് കേട്ടിട്ടില്ലേ, ഇവയെല്ലാം കടല്‍ജീവിളെ ബാധിക്കുമെന്ന്. ഈ സംഭവം അതിനൊരു ഉദാഹരണമായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള അബദ്ധങ്ങളോ പിഴവുകളോ സംഭവിക്കാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. 

തിമിംഗലത്തെ രക്ഷപ്പെടുത്തുന്ന വീഡിയോ ( Viral Videos ) കൂടി ഒന്ന് കണ്ടുനോക്കൂ... 

A whale approaches the fishermen's ship and asks them to save it from the rope tied around its body

Also Read:- ചെറിയ ബോട്ടില്‍ വന്നിടിച്ച് കൂറ്റൻ തിമിംഗലം; വീഡിയോ