തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പടുകൂറ്റന്‍ സ്രാവ് തീരത്തടിഞ്ഞു. രാമനാഥപുരം ജില്ലയിലെ വലിനോക്കം ബീച്ചിലാണ് ഞായറാഴ്ച കൂറ്റന്‍ സ്രാവിനെ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സ്രാവിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 

സ്രാവിന് ജീവനുണ്ടോ ഇല്ലയോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപൂര്‍വ ഇനത്തില്‍പ്പെട്ട സ്രാവാണ് ഇതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജൂണില്‍ രാമനാഥപുരം ജില്ലയില്‍ തന്നെ 18 അടി നീളമുള്ള ഈ ഇനത്തില്‍പ്പെട്ട മറ്റൊരു സ്രാവിന്റെ ജഡം കരയ്ക്കടിഞ്ഞിരുന്നു.

ഇത്തരം സ്രാവുകളെ പിടിക്കുന്നത് നിലവില്‍ കുറ്റമാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഇത്തരം അപൂര്‍വ ജീവികളെ പിടിച്ചാല്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവാണ് ശിക്ഷയെന്ന് അധികൃതര്‍ പറഞ്ഞു. 

കൂറ്റന്‍ തിമിംഗല സ്രാവിന്‍റെ പുറത്തുകയറി യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ