Asianet News MalayalamAsianet News Malayalam

കോടിക്കണക്കിന് പേര്‍ കണ്ട ആ വീഡിയോയിലെ 'അന്യഗ്രഹജീവികള്‍' യഥാര്‍ത്ഥത്തില്‍ എന്താണ് ?

 'നിര്‍ത്തു. ഇതല്‍പ്പം കടന്നുപോയി. ഞാന്‍ അവരില്‍ നിന്ന് ഒരു ബഹിരാകാശ വാഹനം വാങ്ങാന്‍ പോകുകയാണ്'

what is real in a video shows Aliens
Author
Vishakhapatnam, First Published Nov 19, 2019, 11:08 AM IST

ഭൂമിയില്‍ ഏലിയന്‍സ് ഇറങ്ങുന്നത് ധാരാളം സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരമൊരു അനുഭവം ഉണ്ടായാലോ! 2017 ല്‍ പകര്‍ത്തിയ ഒരു വീഡിയോ ആളുകളെ ഞെട്ടിച്ചത് ഈ ചോദ്യം കൊണ്ടാണ്. രണ്ട് ഏലിയനുകള്‍ എന്ന് തോന്നിപ്പിക്കുന്ന ജീവികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടത് 1.2 കോടി പേരാണ്.  

എന്നാല്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് @DannyDutch എന്ന ട്വിറ്റര്‍ അക്കൗണ്ട്. ആ വീഡിയോയിലേത് ഏലിയനുകളല്ലെന്നും മറിച്ച് മൂങ്ങക്കുട്ടികളാണെന്നുമാണ് ഇദ്ദേഹം വീഡിയോ സഹിതം വ്യക്തമാക്കുന്നത്. 

നവംബര്‍ 14 നാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ പേര്‍ റീട്വീറ്റ് ചെയ്തു. 'നിര്‍ത്തു. ഇതല്‍പ്പം കടന്നുപോയി. ഞാന്‍ അവരില്‍ നിന്ന് ഒരു ബഹിരാകാശ വാഹനം വാങ്ങാന്‍ പോകുകയാണ്' - എന്ന് ഒരാള്‍ കുറിച്ചു. 

വിശാഖപട്ടണത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ നിന്നെടുത്ത വീഡിയോയാണ് ഇത്. ചിത്രത്തില്‍ കാണുന്നത് മൂങ്ങ വിഭാഗത്തില്‍ പെട്ട ( ഈസ്റ്റേണ്‍ ബാണ്‍ ഓള്‍)പക്ഷിയാണ്. ഈ പക്ഷികളുടെ ഹൃദയസമാനമായ മുഖവും പുറത്തേക്ക് തെറിച്ച് നില്‍ക്കുന്ന കണ്ണുകളും ഇവയെ സയന്‍സ് ഫിക്ഷനുകളിലെ ഏലിയനുകള്‍ക്ക് സമാനമായി തോന്നിപ്പിക്കുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios