അത്യാവശ്യ സാഹചര്യങ്ങള്‍ നമുക്ക് ബന്ധപ്പെടാനും സഹായമഭ്യര്‍ത്ഥിക്കാനും കഴിയുന്ന ആളുകളുടെ പേരും ഫോണ്‍ നമ്പറും എപ്പോഴും കയ്യെത്തും ദൂരത്ത് കരുതുക. ഇപ്പോഴാണെങ്കില്‍ മൊബൈല്‍ ഫോണില്‍ തന്നെ സ്പീഡ് ഡയലായോ 'ഫേവ്‌റൈറ്റ്‌സ്' ആയോ ഒക്കെ പ്രാധാന്യമുള്ളവരുടെ നമ്പറുകള്‍ സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളുണ്ട്

അപ്രതീക്ഷിതമായി, എന്തെങ്കിലും തരത്തിലുള്ള ശാരീരികാസ്വാസ്ഥ്യം തോന്നിയാല്‍ നമ്മളെന്തുചെയ്യും? പെട്ടെന്ന് ചെറിയ പേടിയോ, ആശങ്കയോ ഒക്കെ തോന്നിയേക്കാം അല്ലേ? അത്തരം സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് അറിയാത്തതിന്റെ ആശയക്കുഴപ്പവും ഉണ്ടായേക്കാം. ഇതെല്ലാം ഒരു പരിധി വരെ പരിഹരിക്കാന്‍ നമുക്ക് കരുതാവുന്ന ചില കാര്യങ്ങളെ പറ്റിയാണ് ഇനി വിശദീകരിക്കുന്നത്. 

ഒന്ന്...

അത്യാവശ്യ സാഹചര്യങ്ങള്‍ നമുക്ക് ബന്ധപ്പെടാനും സഹായമഭ്യര്‍ത്ഥിക്കാനും കഴിയുന്ന ആളുകളുടെ പേരും ഫോണ്‍ നമ്പറും എപ്പോഴും കയ്യെത്തും ദൂരത്ത് കരുതുക. ഇപ്പോഴാണെങ്കില്‍ മൊബൈല്‍ ഫോണില്‍ തന്നെ സ്പീഡ് ഡയലായോ 'ഫേവ്‌റൈറ്റ്‌സ്' ആയോ ഒക്കെ പ്രാധാന്യമുള്ളവരുടെ നമ്പറുകള്‍ സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. അതല്ലെങ്കില്‍ പേഴ്‌സിലോ, വീട്ടിലാണെങ്കില്‍ മേശവലിപ്പിലോ ഒക്കെ നമുക്കോ നമ്മുടെ കൂടെയുള്ളവര്‍ക്കോ എളുപ്പത്തില്‍ കിട്ടാവുന്ന രീതിയില്‍ അടുപ്പമുള്ളവരുടെ പേരും ഫോണ്‍ നമ്പറുകളും സൂക്ഷിക്കാം.

രണ്ട്...

നമുക്കെന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചുവെന്ന് പ്രിയപ്പെട്ടവരെ ഒരു 'അലാം' നല്‍കി അറിയിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ നിരവധിയുണ്ട്. അവയിലേതെങ്കിലും ഉപയോഗിക്കാം. പ്രിയപ്പെട്ടവരെ മാത്രമല്ല, ആശുപത്രി, പൊലീസ് സ്റ്റേഷന്‍ എന്നിങ്ങനെയുള്ള അടിയന്തരസേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളെ അറിയിക്കാനുള്ള സംവിധാനങ്ങളും നമുക്ക് ഫോണില്‍ ഏര്‍പ്പെടുത്താവുന്നതേയുള്ളൂ. 

മൂന്ന്...

മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ, എപ്പോഴും നല്ലതാണ്. ഇക്കാലത്ത് മിക്കവരും അത് ഉറപ്പ് വരുത്താറുമുണ്ട്. അപ്പോള്‍ എപ്പോഴും ഇന്‍ഷൂറന്‍സ് കാര്‍ഡ് കൂടെ കരുതാന്‍ ശ്രദ്ധിക്കുക. നമുക്ക് പെട്ടെന്ന് എന്തെങ്കിലും വൈദ്യസഹായം വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ ബില്ലുകള്‍ അടയ്ക്കാനും മറ്റും അത് സൗകര്യപ്പെടും. നമുക്ക് മാത്രമല്ല, സഹായത്തിന് എത്തുന്നവര്‍ക്കും ഈ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഒരാശ്വാസമായിരിക്കും. 

'മാക്‌സ് ബൂപ' (Max Bupa) ഇന്ന് ലഭ്യമായ ഏറ്റവും മികച്ച ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സേവനം നിങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നു. പണം കയ്യില്‍ സൂക്ഷിക്കാതെ ഹെല്‍ത്ത് കാര്‍ഡ് മാത്രം സൂക്ഷിക്കുമ്പോള്‍ അടിയന്തരസാഹചര്യങ്ങളില്‍ ആശുപത്രിയിലെ ബില്ലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മിനുറ്റുകള്‍ക്കകം പൂര്‍ത്തിയാക്കാനാകുന്നു. 

2018ലെ 'ഗോ ആക്റ്റീവ് പ്രോഡക്ട്' പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും അനുഭവസമ്പത്തും 'മാക്‌സ് ബൂപ'യെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ലോകമെമ്പാടുമുള്ള വിവിധ ആശുപത്രികളുമായി നേരിട്ട് ഇടപെടാനുള്ള ബന്ധം ഇവര്‍ക്കുണ്ട്. ഏതാണ്ട് 4,500ലധികം ആശുപത്രികളുമായി 'മാക്‌സ് ബൂപ' സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയല്‍ സര്‍വീസും 'മാക്‌സ് ബൂപ'യുടെ പ്രത്യേകതയാണ്. 

ഒരിക്കല്‍ നിങ്ങള്‍'മാക്‌സ് ബൂപ'യുടെ ഹെല്‍ത്ത് കാര്‍ഡ് സ്വന്തമാക്കിയാല്‍ തുടര്‍ന്നങ്ങോട്ടുള്ള ആശുപത്രി ആവശ്യങ്ങള്‍ക്കെല്ലാം ഇതിനെ ആശ്രയിക്കാവുന്നതേയുള്ളൂ. മറ്റേതെങ്കിലും ഏജന്‍സിയെ ഇടയ്ക്ക് നിര്‍ത്താതെ നേരിട്ട് ഇടപെടുന്നതിനാല്‍ തന്നെ ആശുപത്രിയിലെ ബില്ലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി നല്‍കാനും ഇവര്‍ക്കാകുന്നു. അപ്പോള്‍ ഇനി വൈകിക്കേണ്ട, ഇന്നുതന്നെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കാര്‍ഡിനായി 'മാക്സ് ബൂപ'യെ സമീപിക്കണം.