Asianet News MalayalamAsianet News Malayalam

ഈ കുഞ്ഞിന്റെ കുരുന്നുദേഹത്തിൽ നിന്ന് രക്താർബുദത്തെ നുള്ളിയെടുത്തുകളയാൻ ഏത് മാജിക് ട്രിക്കിനാണാവുക?

"ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴും, എന്റെ കുഞ്ഞിന്റെ മുഖമുണ്ടല്ലോ, ഞാൻ ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗിയുള്ള മുഖം തന്നെയാണ്..അതിനൊരു മാറ്റവുമില്ല"

Which magic trick could cure this toddler of leukemia, cris angel son johny leukemia
Author
Las Vegas, First Published Jan 3, 2020, 1:26 PM IST

ക്രിസ് എയ്ഞ്ചലും കുടുംബവും തങ്ങളുടെ ഉൾക്കരുത്ത് ചോർന്നുപോകാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സങ്കടം അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ ഇരിക്കുമ്പോൾ തളർന്നു വീഴാതിരിക്കാൻ പരസ്പരം ചേർത്തുപിടിക്കുകയാണ്. 

ക്രിസ് എയ്ഞ്ചലിനെ അറിയാത്തവർ ചുരുക്കമാകും. ലോകപ്രസിദ്ധമായ ഒരു മായാജാലക്കാരനാണ് അദ്ദേഹം. മൈൻഡ് ഫ്രീക്ക് എന്ന അദ്ദേഹത്തിന്റെ ഷോയ്ക്ക് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുണ്ട്. അമേരിക്കയിലെ ലാസ് വെഗാസ് കേന്ദ്രീകരിച്ചു കൊണ്ട് അദ്ദേഹം നടത്തിയിരുന്ന തത്സമയ മാജിക് ഷോ കോടിക്കണക്കിന് ഡോളറിന്റെ ടൂറിസ്റ്റ് വ്യാപാരമാണ് ആ നഗരത്തിന് സമ്മാനിച്ചത്. ഇത്രയധികം പ്രൈം ടൈം സ്ലോട്ടുകൾ കിട്ടിയ ഒരു മാന്ത്രികൻ മാജിക്കിന്റെ ചരിത്രത്തിൽ വേറെയില്ല. അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന മാജിക് വിഡിയോകൾ നിമിഷങ്ങൾക്കകം മില്യൺ കണക്കിന് വ്യൂകൾ നേടാറുണ്ട്. അവ അദ്ദേഹത്തിന്റെ ആരാധകരെ അതിരറ്റു ത്രില്ലടിപ്പിക്കാറുമുണ്ട്. 

എന്നാൽ, കഴിഞ്ഞ ദിവസം അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു വീഡിയോ അത്തരത്തിലുള്ള ഒന്നായിരുന്നില്ല. അതിൽ നിങ്ങൾക്ക് ക്രിസ് എയ്ഞ്ചൽ എന്ന മാന്ത്രികനെ കാണാൻ സാധിച്ചെന്നും വരില്ല. അതിൽ അദ്ദേഹം ഒരു അച്ഛൻ മാത്രമാണ്. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും ദുർഭാഗ്യവാന്മാരായ അച്ഛന്മാരിൽ ഒരാൾ. കാരണം, അതിൽ അദ്ദേഹം തന്റെ മകൻ ജോണിയുടെ തലമുടി വടിച്ചു കളയുന്നതായിട്ടാണ് നമ്മൾ കാണുന്നത്. അതിനിപ്പോൾ എന്താ? അച്ചന്മാർ മക്കളുടെ മുടി വെട്ടുന്നതിന്റെയൊക്കെ എത്രയോ വീഡിയോകൾ നമ്മൾ സാമൂഹ്യമാധ്യമങ്ങളിൽ കണ്ടിരിക്കുന്നു. ഇത് അത്തരത്തിലുള്ള ഒരു മുടിവെട്ടല്ല. അവന്റെ മുടി നിർത്താതെ പൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അത് വടിച്ചുകളയാം എന്ന് തീരുമാനിച്ചത്. അങ്ങനെ കൊഴിയാനുള്ള കാരണമോ, അവനിലേക്ക് രണ്ടാം വട്ടവും കടന്നു കയറിക്കൊണ്ടിരിക്കുന്ന കീമോ തെറാപ്പി മരുന്നുകളും. അഞ്ചുവയസ്സുമാത്രം പ്രായമുള്ള ആ കുരുന്നു ശരീരത്തിന് താങ്ങാനാകുന്നതിലും എത്രയോ അധികമാണ് ഈ മരുന്നുകളുടെ ഡോസേജ്. ജോണിക്ക് ലുക്കീമിയയാണ്, രക്താർബുദം. 

 

 
 
 
 
 
 
 
 
 
 
 
 
 

We must embrace what we can’t control with courage, strength and forever love. #CelebrateLife #2020

A post shared by Criss Angel (@crissangel) on Jan 1, 2020 at 10:24am PST

ഒരിക്കൽ വന്നുപോയ അർബുദത്തെ തോൽപിച്ചു കളഞ്ഞതാണ് അച്ഛനും മോനും അമ്മയും കൂടി. എന്നാൽ, കീമോതെറാപ്പി എന്ന ദുരിതാനുഭവത്തിലൂടെ അവനെ ഒരിക്കൽ കൂടി കൈപിടിച്ചു നടത്താൻ വേണ്ടി, രക്താർബുദത്തിന്റെ വിഷകോശങ്ങൾ വീണ്ടും അവന്റെ ശരീരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏറെ കണ്ണീർ കുടിക്കേണ്ടി വന്നുവെങ്കിലും, ഒടുവിൽ തുരത്തിയോടിച്ചു കളഞ്ഞു എന്നവർ ധരിച്ചിരുന്നതാണ് അവനെ അസുഖം. 

Which magic trick could cure this toddler of leukemia, cris angel son johny leukemia

വീഡിയോക്കൊപ്പം ജോണിയുടെ അമ്മ ഷോണിൽ ബെൻസൺ എഴുതിയിട്ട വാക്കുകൾ ആരുടേയും കരളലിയിക്കാൻ പോന്നതാണ്. " ജോണി ക്രിസ്റ്റഫറിന്റെ മുടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വല്ലാതെ കൊഴിഞ്ഞു വീഴുന്നുണ്ട്. ഇത്തവണ എന്തുപ്രതീക്ഷിക്കണം എന്ന് ഞങ്ങൾക്ക് നേരത്തേക്കാൾ നിശ്ചയമുണ്ട്. എങ്കിലും, കഴിഞ്ഞ തവണത്തേക്കാൾ പ്രയാസമാകും ഇത്തവണ. ഒക്കെ ഞങ്ങൾ പോരാടാൻ വിധിക്കപ്പെട്ട ഈ യുദ്ധത്തിന്റെ ഭാഗമാണ് എന്നറിയാം. ഒക്കെ അറിയാം. ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴും, എന്റെ കുഞ്ഞിന്റെ മുഖമുണ്ടല്ലോ, ഞാൻ ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗിയുള്ള മുഖം തന്നെയാണ്..അതിനൊരു മാറ്റവുമില്ല"

" എന്തിന് എനിക്കിതു വന്നു എന്നുള്ള ദേഷ്യമാകും നിങ്ങൾക്ക് ആദ്യം തോന്നുക. അത് സ്വാഭാവികമാണ്" മകന്റെ കൗൺസിലർ ക്രിസിനോട് പറഞ്ഞു," എന്തുകൊണ്ട് എന്റെ മോനിത് രണ്ടാമതും വന്നു എന്നും. ഞാൻ നിങ്ങളോടൊപ്പമാണ്, ഇത് തികച്ചും അന്യായം തന്നെയാണ്.. ഇറ്റ് വാസ് നോട്ട് ഫെയർ..." 

Which magic trick could cure this toddler of leukemia, cris angel son johny leukemia

തന്റെ വിഡിയോയിൽ ക്രിസ് ഈ കൗൺസിലർക്കും നന്ദി പറയുന്നുണ്ട്. പത്തുമാസം പ്രായമുള്ള രണ്ടാമത്തെ മകൻ രിസ്റ്റോസിനോടൊപ്പം അവന്റെ തൊട്ടിലിനടുത്ത് ചാടിത്തുള്ളുന്ന ജോണിയെ കണ്ടാൽ അവന് അസുഖം വന്നതായേ തോന്നില്ല. ഇരുപതു മാസം പ്രായമുള്ളപ്പോഴാണ് ജോണിക്ക് ആദ്യമായി അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ വരുന്നത്. 1095 ദിവസം നീണ്ടുനിന്ന ചികിത്സയ്ക്കു ശേഷം അസുഖമൊക്കെ ഭേദപ്പെട്ടു, കാൻസർ മാറി, അസുഖത്തെ അതിജീവിച്ചു എന്ന് കരുതിയതാണ് അവർ എല്ലാവരും. 

സ്വന്തം സ്വകാര്യജീവിതം വളരെ രഹസ്യമായി സൂക്ഷിച്ചിരുന്നു ക്രിസ് എയ്ഞ്ചൽ. പരിപാടികൾ എല്ലാം കാൻസൽ ചെയ്തുകൊണ്ട് അന്ന് അറിയിപ്പുനൽകിയ കൂട്ടത്തിൽ മകന്റെ കാൻസറിനെപ്പറ്റിയും ക്രിസ് വെളിപ്പെടുത്തിയപ്പോളാണ് പല ഫാൻസിനും ക്രിസ് വിവാഹിതാണെന്നും ഒരു മകനുണ്ടെന്നും ഒക്കെ മനസ്സിലായതുപോലും. 

Which magic trick could cure this toddler of leukemia, cris angel son johny leukemia

ക്രിസ് എയ്ഞ്ചൽ എന്ന മായാജാലപ്രകടനക്കാരനെ ചുറ്റിപ്പറ്റി അല്ലെങ്കിലും, എന്നും നിഗൂഢതയുടെ ഒരു മായാവലയം ഉണ്ടായിരുന്നു. കണ്മുന്നിൽ നിന്നുകൊണ്ട് നിങ്ങളെ മാന്ത്രികപ്രകടനങ്ങളാൽ ഞെട്ടിച്ചുകളയാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. പലപ്പോഴും തികച്ചും അസാധ്യമെന്നു നമുക്ക് തോന്നുന്ന പലതും അനായാസം ചെയ്തു കാണിക്കാനും. തന്റെ മകന്റെ കുരുന്നു ദേഹത്തിൽ നിന്ന് 'രക്താർബുദം' എന്ന ക്ഷണിക്കപ്പെടാത്ത വന്ന വിഷാതിഥിയെ ഒരു മാജിക് ട്രിക്കിലൂടെ നുള്ളിയെടുത്തുകളയാനുള്ള സിദ്ധി തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നാകും ക്രിസ് ചിലപ്പോൾ പ്രാർത്ഥിക്കുന്നുണ്ടാവുക. 

Follow Us:
Download App:
  • android
  • ios