Asianet News MalayalamAsianet News Malayalam

കൗമാരക്കാർ എന്തുകൊണ്ട് അപകടസാധ്യതയുള്ള കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നു?

മാതാപിതാക്കളും കൗമാരക്കാരായ മക്കളും തമ്മിലുള്ള ചിന്താഗതിയിലെ വ്യത്യാസം പലപ്പോഴും അവര്‍ തമ്മില്‍ പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചേക്കാം. 

Why do teenagers like risky things
Author
Trivandrum, First Published Nov 4, 2020, 10:40 PM IST

കൗമാരക്കാരായ മക്കളെപ്പറ്റി മാതാപിതാക്കൾക്ക്  പലപ്പോഴും ആധിയാണ്. സമൂഹത്തില്‍ അവര്‍ എത്രമാത്രം സുരക്ഷിതരാണ്‌? ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ അവർക്ക്  കഴിയുമോ? എത്രമാത്രം സ്വാതന്ത്ര്യം അവർക്ക് അനുവദിക്കാം?- ഇങ്ങനെ നിരവധി സംശയങ്ങള്‍ കൗമാരക്കാരുടെ മാതാപിതാക്കൾക്കുണ്ട്.

മാതാപിതാക്കളും കൗമാരക്കാരായ മക്കളും തമ്മിലുള്ള ചിന്താഗതിയിലെ വ്യത്യാസം പലപ്പോഴും അവര്‍ തമ്മില്‍ പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചേക്കാം. ജെനറേഷന്‍ ഗ്യാപ്‌ എന്ന് നമ്മള്‍ പറയാറുള്ള കാര്യം ഒരേ കാര്യത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം കൗമാരക്കാരിലും അവരുടെ മാതാപിതാക്കളിലും ഉണ്ടാവാന്‍ ഒരു കാരണമാണ്.

ജീവിതത്തില്‍ റിസ്ക്‌ എടുക്കുക എന്നത് കൗമാരക്കാര്‍ വളരെ ഇഷ്ടപ്പെടുന്ന കാര്യമാണ്. അങ്ങേയറ്റം അപകടകരമായ കാര്യങ്ങള്‍ ഒഴിവാക്കണം എന്ന് മാതാപിതാക്കള്‍ പറയുമ്പോള്‍ അത്തരം ഒരവസരം വേണ്ടെന്ന് വയ്ക്കുക എന്നതിൽ നഷ്ടമായും കൗമാരക്കാരായ മക്കൾക്ക് തോന്നും.

കൗമാരക്കാർ എന്ത് കൊണ്ട് അപകടസാധ്യതയുള്ള കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നു?

1.    കൗതുകം (Curiosity).

പുതിയ കാര്യങ്ങള്‍ അറിയുക, വീട്ടിലെ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശാലമായ ലോകത്തെ അറിയാനുള്ള കൗതുകം.

2.  പരീക്ഷിച്ച് നോക്കുക(Experimentation).

ഒരു കാര്യത്തെപ്പറ്റി മറ്റൊരാള്‍പറഞ്ഞു കേൽക്കു ന്നതിലും അതു സ്വയം പരീക്ഷിച്ചു നോക്കാനുള്ള തോന്നല്‍. ഉദാ: മദ്യം, മയക്കുമരുന്ന്

3.  ആവേശം(excitement)

എത്ര അധികം അപകടകരമായ പ്രവർത്തിയിൽ ഏർപ്പെടുന്നുവോ അത്രമാത്രം ആവേശം തോന്നുക.

4. എതിർപ്പ്  പ്രകടമാക്കുക (Rebellion)

നിയമങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നത് സ്വാതന്ത്ര്യം നേടലായി കൗമാരക്കാർക്ക് തോന്നിയേക്കാം.

5. മുതിർന്നവരെപ്പോലെ പെരുമാറുക (Growth)

പരിചയ സമ്പന്നന്‍ ആണെന്നു തെളിയിക്കാന്‍ മുതിർന്നവരെപ്പോലെ പെരുമാറാനുള്ള പ്രവണത ഉണ്ടാവുക.

6. ധൈര്യം പ്രകടമാക്കാന്‍ (Courage)

ആരും ചെയ്യാന്‍ ഭയപ്പെടുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് താൻ ധെെര്യശാലിയാണ് എന്നു മനസ്സിലാക്കിത്തരാനുള്ള ശ്രമങ്ങളുടെ ഭാഗമാകാം.

7. എടുത്തുചാടി പ്രവർത്തിക്കുക (Impulsivity)

പ്രവർത്തികളുടെ ഭവിഷത്തുകൾ ചിന്തിക്കാതെ എടുത്തുചാടി പ്രവർത്തിക്കുക, ചിന്തിക്കാതെ തീരുമാനങ്ങള്‍ എടുക്കുക.

8. സ്വാതന്ത്ര്യം (Freedom)

എങ്ങനെ പ്രവർത്തിക്കണം എന്ന്‍ മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിക്കുന്നത് അസഹനീയമായി കൗമാരക്കാര്‍ക്ക് തോന്നാം.

9. അമിത ആത്മവിശ്വാസം (Over confidence)

താന്‍ എന്ത് ചെയ്താലും അതൊക്കെ ശരിയായിരിക്കും ഒരപകടവും തനിക്ക് സംഭവിക്കില്ല എന്ന അമിത ആത്മവിശ്വാസം കൗമാരക്കാരില്‍ ഉണ്ടായിരിക്കും. കൗമാര കാലഘട്ടത്തില്‍ പൊതുവേ മാതാപിതാക്കളുമായി പൊരുത്തപ്പെടല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. 

കുട്ടിക്കാലം കഴിഞ്ഞു എന്നാലും മുതിർന്ന ആളായി തീരുകയും ചെയ്തിട്ടില്ലാത്ത കൗമാര കാലഘട്ടത്തില്‍ വിഷാദരോഗം, ഉത്‌ക്കണ്‌ഠ, മദ്യം - മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്കുള്ള സാധ്യത ഉണ്ട് എന്നതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ അവരില്‍ കണ്ടാല്‍ ​ഗൗരവമായി കാണുക. കൗമാരക്കാരായ മക്കളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണ്, സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങള്‍ എന്തെങ്കിലും അവരില്‍ ഉണ്ടോ എന്നതെല്ലാം മാതാപിതാക്കള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം.

എപ്പോഴും മനസിൽ കടന്ന് വരുന്നത് നെ​ഗറ്റീവ് ചിന്തകളാണോ, വല്ലാത്ത ഭയം മനസ്സിനെ അലട്ടുന്നുണ്ടോ..?

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Consultation near TMM Hospital, Thiruvalla
Telephone consultation available
For appointments call: 8281933323


 

Follow Us:
Download App:
  • android
  • ios