ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും സൂസനും  2014ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും ഇരുവരും കുട്ടികളൊടൊപ്പം എപ്പോഴും യാത്ര ചെയ്യാറുണ്ട്. ഇരുവരെയും ഒന്നിച്ച് കാണാറുമുണ്ട്. 

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും സൂസനും 2014ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും ഇരുവരും കുട്ടികളൊടൊപ്പം എപ്പോഴും യാത്ര ചെയ്യാറുണ്ട്. ഇരുവരെയും ഒന്നിച്ച് കാണാറുമുണ്ട്. അത് പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുമുണ്ട്. വോര്‍പിരിഞ്ഞെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്ന് ഇരുവരും മുന്‍പ് പറഞ്ഞിരുന്നു. 

ഇപ്പോഴിതാ കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൌൺ രാജ്യം കര്‍ശനമായി നടപ്പാക്കുന്നതിനിടെ ഹൃത്വിക് റോഷനും സൂസനും വീണ്ടും ഒരുമിച്ച് ഒരു വീട്ടില്‍ താമസം തുടങ്ങിയോ എന്ന വാര്‍ത്തയും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . എന്നാല്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മക്കളെ നോക്കാനായാണ് ഹൃത്വിക് റോഷനും മുന്‍ഭാര്യ സൂസനും താല്‍ക്കാലികമായി ഒരുമിച്ചിരിക്കുന്നത്. 

View post on Instagram

ഹൃത്വികിന്‍റെ കൂടെ മുംബൈയിലെ വസതിയിലായിരുന്നു മക്കള്‍. ഇവിടേക്ക് സൂസന്‍ താമസം മാറ്റുകയായിരുന്നു. സൂസന്‍ തന്‍റെ വീട്ടിലിരിക്കുന്ന ചിത്രം ഹൃത്വിക് തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് കുട്ടികള്‍ക്ക് ഞങ്ങളില്‍ ഒരാളെ പിരിയാന്‍ പാടില്ല എന്നും ഹൃത്വികിന്‍റെ പോസ്റ്റില്‍ പറയുന്നു. 13-ും 11-ും വയസ്സുളള ആണ്‍ കുട്ടികളാണ് ഇവര്‍ക്ക്.