എഴുപത്തിനാല് ശതമാനം ഇന്ത്യക്കാരും സെക്സില്‍ പുതിയത് പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണ് പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡൂറെക്സ് നടത്തിയ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.
ലൈംഗികവിഷയങ്ങളെ കുറിച്ച് സംസാരിക്കാനും അഭിപ്രായം തുറന്നുപറയാനും, സംവാദങ്ങളിലേര്‍പ്പെടാനും മുന്നോട്ട് വരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും ആളുകള്‍ സെക്സിന്‍റെ കാര്യത്തില്‍ തൃപ്ത്തരല്ല എന്നുവേണം പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡൂറെക്സ് 2017ല്‍ നടത്തിയ സര്‍വ്വേ ഫലത്തിലൂടെ മനസ്സിലാക്കേണ്ടത്. എഴുപത്തിനാല് ശതമാനം ഇന്ത്യക്കാരും സെക്സില്‍ പുതിയത് പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണ് ഡൂറെക്സ് നടത്തിയ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.
അതായത് സെക്സ് ആളുകള്‍ക്ക് മടുപ്പാകുന്നു എന്നുസാരം. എന്തുകൊണ്ട് സെക്സ് ഇത്രമാത്രം മടുപ്പാകുന്നു എന്നാണ് ഡൂറെക്സ് തങ്ങളുടെ പുത്തിയ പരസ്യത്തില്‍ ചോദിക്കുന്നത്. ട്വിറ്ററിലൂടെ ആളുകളുടെ പ്രതികരണവും ഡൂറെക്സ് തേടി. ' #WhySoBoring ' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് ഡൂറെക്സ് ട്വിറ്ററിലൂടെ ഇക്കാര്യം ചോദിക്കുന്നത്.
സെക്സ് മടുപ്പ് ആകുമ്പോള്‍ അത് തുറന്ന് പറയാനും സെക്സില്‍ തനിക്ക് വേണ്ടത് എന്താണ് എന്ന് പങ്കാളിയോട് തുറന്നുപറയാനും മടി കാണിക്കാത്ത സമൂഹത്തില്‍ എന്തുകൊണ്ട് സെക്സ് മടുപ്പായി തുടരുന്നു എന്നത് പ്രസക്തമായ ചോദ്യമാണ് എന്നാണ് പലരും ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
കെന്നി സെബാസ്റ്റ്യനെ പോലെ നിരവധി സെലിബ്രറ്റികളും ഈ ട്വിറ്ററിനോട് പ്രതികരിച്ചിട്ടുണ്ട്. സെക്സ് ഇപ്പോള്‍ മടുപ്പായി തുടങ്ങിയിരിക്കുന്നു എന്നുതന്നെയാണ് കെന്നിയുടെയും അഭിപ്രായം. എന്നാല്‍ ശരിയായ രീതിയില്‍ സെക്സില്‍ ഏര്‍പ്പെടാത്തതാണ് അത് മടുപ്പിക്കുന്നത് എന്നും ചിലര്‍ പ്രതികരിക്കുന്നു. സെക്സ് ഒരു കലയാണെന്നും അത് ആസ്വദിക്കാന്‍ പഠിച്ചാല്‍ മടുപ്പ് വരില്ല എന്നും ചിലര്‍ പറയുന്നു.
സെക്സിനെ കുറിച്ചും തങ്ങള്‍ക്ക് വേണ്ടത് എന്താണെന്നും പങ്കാളിയോട് തുറന്ന് പറയണം എന്നാണ് ചിലരുടെ ഉപദ്ദേശം. എന്നാല്‍ കാലവസ്ഥയുടെ മാറ്റം മൂലമാണ് സെക്സ് മടുപ്പാക്കുന്നത് എന്നാണ് ഒരു സെക്സോളജിസ്റ്റിന്‍റെ വാക്കുകള്‍.
