ബെംഗളൂരു: പോണ്‍ വീഡിയോ കാണാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ച ഭാര്യ ഒടുവില്‍ വിവാഹ മോചനത്തിന്‍റെ വക്കില്‍. ബെംഗളൂരുവില്‍ ഡോക്ടറായ കൊല്‍ക്കത്ത സ്വദേശിയാണ് പോണ്‍ വീഡിയോകള്‍ കണ്ട് അനുകരിക്കാന്‍ ഭര്‍ത്താവായ ടെക്കിയെ നിര്‍ബന്ധിച്ചത്. എന്നാല്‍ ഓണ്‍ലൈനില്‍ ഭാര്യയുടെ അശ്ലീല വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവ് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് 32കാരിയായ യുവതിയും 33കാരനായ യുപി സ്വദേശിയും തമ്മില്‍ പരിചയപ്പെടുന്നത്.തുടര്‍ന്ന് 2018ല്‍ ഇരുവരും വിവാഹിതരായി. പിന്നീട് ഇവര്‍ ബെംഗളൂരുവില്‍ താമസമാക്കുകയായിരുന്നു. പോണ്‍ വീഡിയോകള്‍ സ്ഥിരമായി കാണുമായിരുന്ന യുവതി ഇവ കണ്ട് അനുകരിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയ ഇയാള്‍ പോണ്‍ വീഡിയോ കണ്ടു തുടങ്ങി.

ഇതിനിടെ ഭാര്യയുടെ ഫോണില്‍ അവരുടെ തന്നെ അശ്ലീല വീഡിയോ ഇയാള്‍ കാണാനിടയായി. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുമ്പ് ഒരു പ്രണയമുണ്ടായിരുന്നെന്നും ഈ വീഡിയോ അയാള്‍ക്കൊപ്പമുള്ളതാണെന്നും യുവതി ഭര്‍ത്താവിനോട് പറഞ്ഞു. പഴയ വീഡിയോകള്‍ കാണിച്ച് മുന്‍കാമുകന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഭാവിയില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ തെളിവിനായാണ് ഈ വീഡിയോകള്‍ ഫോണില്‍ സൂക്ഷിച്ചതെന്നും അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു.

ഇതുകേട്ട ഭര്‍ത്താവ് ഭാര്യയെ ആശ്വസിപ്പിച്ചു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരാളുമായി ഭാര്യയുടെ അശ്ലീല വീഡിയോ യുവാവ് ഓണ്‍ലൈനില്‍ കണ്ടു. തനിക്ക് മുമ്പ് പലരുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈനില്‍ വീഡിയോകള്‍ പ്രചരിച്ചതിനെപ്പറ്റി അറിയില്ലെന്നാണ് യുവതി മറുപടി നല്‍കിയത്. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് താമസം മാറി. ഭര്‍ത്താവ് മാറി താമസിച്ചതോടെ യുവതി പൊലീസ് കമ്മീഷണര്‍ ഓഫീസിലുള്ള പരിഹാര്‍ കൗണ്‍സിലിങ് സെന്‍ററുമായി ബന്ധപ്പെട്ട് പരാതി അറിയിച്ചു. കൗണ്‍സിലിങിനെത്തിയ ഭര്‍ത്താവ് യുവതിയുടെ മുന്‍കാല കഥകളും പോണ്‍ അഡിക്ഷനുമാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്ന് പറഞ്ഞു. വിവാഹമോചനത്തിന് യുവതി തയ്യാറായിട്ടില്ല. ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കി വരികയാണ്.