എല്ലാ ദിവസവും രാത്രി 11നും 12നും ഇടയിൽ ഒരു കരടി ക്ഷേത്രത്തിലെത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. ഒഡീഷയിലെ അഞ്ചലംഗുമ ജഗന്നാഥ ക്ഷേത്രത്തിലാണ് കരടിയുടെ പതിവ് സന്ദർശനം.

കരടി ക്ഷേത്രത്തിൽ രാത്രി സമയങ്ങളിലെത്തുന്നതിന് കാരണം നാട്ടുക്കാരാണ് അവസാനം കണ്ടു പിടിച്ചത്. കഴിഞ്ഞ ദിവസവും കരടി ക്ഷേത്രത്തിൽ വന്നിരുന്നു. കരടി പൂട്ടിക്കിടക്കുന്ന ഗെയ്‌റ്റ് തുറക്കാൻ കുറേ ശ്രമിക്കുന്നത് വീഡിയോയിൽ‌ കാണാം. ഗെയ്‌റ്റ് തുറക്കാനാവാതെ സമീപത്തെ മറ്റൊരു ക്ഷേത്രത്തിലേക്ക് കരടി പോവുകയായിരുന്നു.  

ക്ഷേത്രത്തിൽ സമർപ്പിക്കുന്ന നെയ്യ് കൊണ്ടുള്ള ഭക്ഷണങ്ങളുടെ ഗന്ധമാണ് കരടിയെ കൂടുതൽ ആകർഷിച്ചിരിക്കുന്നത്.  നെയ്യ് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നതിന് വേണ്ടിയാണ് കരടി രാത്രി സമയങ്ങളിൽ ക്ഷേത്രത്തിലെത്തുന്നതെന്ന് നാട്ടുക്കാർ പറ‍ഞ്ഞു.