കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ കാര്യമായി ശ്രദ്ധ നേടിയൊരു ചിത്രത്തിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പല്ലവി പാണ്ഡെ എന്ന യുവതിയുടെ ട്വീറ്റാണ് വൈറലായിരിക്കുന്നത്. എന്‍റെ ഉയരം എത്രയാണെന്ന് ഊഹിച്ച് പറയാമോ എന്ന ചോദ്യത്തോടെ സ്വന്തം ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഇവരുടെ ട്വീറ്റ്. 

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തമായതും പുതുമയുള്ളതുമായ ധാരാളം കുറിപ്പുകളും വീഡിയോകളും ഫോട്ടോകളുമെല്ലാം നാം കാണാറുണ്ട്. ഇവയില്‍ ചിലത് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കുകയും പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്യാറുണ്ട്. കാഴ്ചക്കാരെ കൂടി പങ്കെടുപ്പിക്കുന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഏറെയും ഇത്തരത്തില്‍ കമന്‍റുകളും ആശയസംവാദങ്ങളുമെല്ലാമായി സജീവമായി നില്‍ക്കാറ്.

അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ കാര്യമായി ശ്രദ്ധ നേടിയൊരു ചിത്രത്തിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പല്ലവി പാണ്ഡെ എന്ന യുവതിയുടെ ട്വീറ്റാണ് വൈറലായിരിക്കുന്നത്. എന്‍റെ ഉയരം എത്രയാണെന്ന് ഊഹിച്ച് പറയാമോ എന്ന ചോദ്യത്തോടെ സ്വന്തം ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഇവരുടെ ട്വീറ്റ്. 

പലരും ഊഹങ്ങള്‍ പങ്കുവച്ചു. മിക്കവരും യുവതിയുടെ ഉയരത്തെ കുറിച്ചല്ല കമന്‍റുകളില്‍ പരാമര്‍ശിച്ചത്. ഇവരുടെ സൗന്ദര്യത്തെ പ്രകീര്‍ത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ തീര്‍ത്തും വ്യത്യസ്തമായൊരു കമന്‍റ് വന്നു. 

'മിസ്റ്റര്‍ നോബഡി' എന്ന പേരിലുള്ള ട്വിറ്റര്‍ ഐഡിയില്‍ നിന്ന് ഒരു യുവാവാണ് ഈ കമന്‍റ് ഇട്ടിരിക്കുന്നത്. കണക്കിലെ ഒരു ശാഖയായ ത്രികോണമിതി ഉപയോഗിച്ച് യുവതി നില്‍ക്കുന്ന ചിത്രത്തില്‍ നിന്നും ഇവരുടെ ഉയരം മനസിലാക്കിയെടുക്കാനായിരുന്നു ഇദ്ദേഹം ശ്രമിച്ചത്. ഇത് ചിത്രരൂപത്തില്‍ കൃത്യമായി കാണിച്ചിട്ടുമുണ്ട്. 

പല്ലവിയുടെ ഉയരം ഏതാണ്ട് 5' 4.5 ആണെന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്. ഉയരം ഇത്രയാണെന്ന് തോന്നുന്നു, പക്ഷേ കൃത്യമായി അറിയാൻ ആകാംക്ഷയുണ്ട് എന്നായിരുന്നു യുവാവ് കുറിച്ചത്. ഇതോടെ ഇദ്ദേഹത്തിന് പല്ലവി മറുപടിയും നല്‍കി. 

'മിസ്റ്റര്‍ നോബഡി' പറഞ്ഞതിനെക്കാള്‍ തനിക്ക് ഉയരക്കൂടുതലുണ്ടെന്നും പക്ഷേ ഇദ്ദേഹത്തിന്‍റെ പരിശ്രമം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും പല്ലവി കുറിച്ചു. പല്ലവി മാത്രമല്ല നിരവധി പേരാണ് യുവാവിന്‍റെ പരിശ്രമത്തെ പ്രകീര്‍ത്തിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ ശേഷം ത്രികോണമിതിയെ കുറിച്ച് ഓര്‍ത്തിട്ട് പോലുമില്ലെന്നും എങ്ങനെയാണ് ഇതെല്ലാം ചെയ്യാൻ കഴിയുന്നതെന്നും പാതി തമാശരൂപത്തിലും പാതി കാര്യമായും ചോദിച്ചവരും ഏറെയാണ്.

പല്ലവിയുടെ ട്വീറ്റ്...

Scroll to load tweet…

യുവാവിന്‍റെ കമന്‍റ്...

Scroll to load tweet…

Also Read:- 'ഇങ്ങനെയൊരു നായ വീട്ടിലുണ്ടെങ്കില്‍ ഉടമസ്ഥരുടെ ജീവൻ സുരക്ഷിതമാകും'; വീഡിയോ...

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാം | Anila Joseph Part 02 |Jimikki Kammal | EP 42