24കാരിയായ യുവതി ബ്രീഫ്‌കേസിനെ വിവാഹം ചെയ്ത വാർത്തയാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. മോസ്‌കോ സ്വദേശിയായ റെയിനാണ് ബ്രീഫ്‌കേസിനെ വിവാഹം ചെയ്തതു. ഗിദെയോൻ എന്ന് പേരിട്ടിരിക്കുന്ന  ബ്രീഫ്‌കേസിനെയാണ് റെയിൻ വരനായി സ്വീകരിച്ചിരിക്കുന്നത്.

തനിക്ക് ഒരുപാട് പുരുഷ സുഹൃത്തുക്കളുണ്ട്. എന്നാലും തന്നെ കൂടുതൽ ആകർഷിച്ചിരുന്നത് വസ്തുക്കൾ തന്നെയായിരുന്നുവെന്നാണ് യുവതി പറയുന്നത്. 2015 ഓഗസ്റ്റിൽ ഒരു ഹാർഡ്‌വെയർ സ്റ്റോറിൽവച്ചാണ് താൻ ഗിദിയോനെ ആദ്യമായി കണ്ടതെന്ന് റെയിൻ പറയുന്നു.

ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായെന്നും യുവതി പറഞ്ഞു. ഈ വർഷം ആദ്യമായിരുന്നു റെയിന്റെ വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

''എട്ടാം വയസുമുതലാണ് വസ്തുക്കളോട് പ്രണയം തോന്നിത്തുടങ്ങിയത്. ചുറ്റിലുമുള്ള എല്ലാ വസ്തുക്കൾക്കും ആത്മാവ് ഉണ്ടെന്നാണ് കുഞ്ഞുംനാൾ മുതലുള്ള വിശ്വാസം. എല്ലാത്തിനും ജീവനുണ്ടെന്നാണ് വിശ്വസിക്കുന്നത്''- റെയിൻ പറയുന്നു. 2017ൽ ഒരു പുരുഷനുമായി ബന്ധമുണ്ടായിരുന്നെങ്കിലും ജിഡിയോൻ എന്ന ബ്രീഫ് കെയ്സിനെ പോലെ അദ്ദേഹവുമായി അടുപ്പം പുലർത്താൻ കഴിഞ്ഞിരുന്നില്ലെന്നും യുവതി പറയുന്നു. 

നിര്‍ജീവ വസ്തുക്കളോട് പ്രണയം തോന്നുന്ന അവസ്ഥയാണ് ഒബ്ജക്ടോഫീലിയ. ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന ഇത്തരം ആകര്‍ഷണം ലോകത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇത് വിവാഹത്തിലേക്ക് നീങ്ങുന്നത് വളരെ അപൂർവമാണ്.