അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഭര്‍ത്താവിന്റെ ഈ തലയിണകൾ കഴുകാനായി എടുത്തതെന്ന ക്യാപ്ഷൻ നൽകിയാണ് അവർ വീഡിയോ പങ്കുവച്ചത്. ഒരു ബാത്ത്ടബ്ബില്‍ ചൂടുവെള്ളം ഒഴിച്ച് വച്ചശേഷം അതിലേക്ക് അഴുക്ക് നിറഞ്ഞ തലയിണകൾ ഇടുന്നത് വീഡിയോയിൽ കാണാം. 

ഒരു തലയിണയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ പ്രിയപ്പെട്ട തലയിണ അഞ്ച് വര്‍ഷത്തിന് ശേഷം ഭാര്യ ആദ്യമായി കഴുകി വൃത്തിയാക്കുന്നതാണ് വീഡിയോ. ടിക് ടോക് ഉപയോക്താവായി ലെക്‌സിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഭര്‍ത്താവിന്റെ ഈ തലയിണ കഴുകാനായി എടുത്തതെന്ന ക്യാപ്ഷൻ നൽകിയാണ് അവർ വീഡിയോ പങ്കുവച്ചത്. ഒരു ബാത്ത്ടബ്ബില്‍ ചൂടുവെള്ളം ഒഴിച്ച് വച്ചശേഷം അതിലേക്ക് അഴുക്ക് നിറഞ്ഞ തലയിണകൾ ഇടുന്നത് വീഡിയോയിൽ കാണാം. 

അതിനകത്ത് ധാരാളം സോപ്പുപൊടിയും ചേർത്ത് ഒരു ദിവസം വെള്ളത്തിൽ മുക്കിവയ്ക്കുന്നു. ശേഷം അഴുക്ക് മാറിയ തലയിണയും വീഡിയോയിൽ കാണിക്കുന്നുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആരുടെ തലയിണയായാലും കൊറോണയെ പ്രതിരോധിക്കുമെന്നാണ് ഒരാൾ കമന്റ് ചെയ്തതു. 

YouTube video player