ഒരുമിനിറ്റിനുള്ളിൽ പരമാവധി ആപ്പിളുകൾ ബൈസെപ് കൊണ്ട് ഉടച്ച് ​ഗിന്നസ് വേൾ‌ഡ് റെക്കോഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഈ യുവതി. കാൻസാസ് സ്വദേശിയായ ലിൻസെ ലിൻഡ്ബെർ​ഗ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. 

ഫിറ്റ്നസിൽ (fitness) വിട്ടുവീഴ്ച ചെയ്യാത്ത ഒരു യുവതിയുടെ രസകരമായ വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. ബൈസെപ് (bicep) കൊണ്ട് ആപ്പിൾ (apple) ഉടയ്ക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഒരുമിനിറ്റിനുള്ളിൽ പരമാവധി ആപ്പിളുകൾ ബൈസെപ് കൊണ്ട് ഉടച്ച് ​ഗിന്നസ് വേൾ‌ഡ് റെക്കോഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഈ യുവതി. കാൻസാസ് സ്വദേശിയായ ലിൻസെ ലിൻഡ്ബെർ​ഗ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ബൈസെപ്പിനിടയിൽ ആപ്പിൾ‌ വച്ച് ഉടയ്ക്കുന്ന ലിന്‍സെയുടെ വീഡിയോ ഗിന്നസ് വേൾ‌ഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക പേജിലൂടെയാണ് പ്രചരിക്കുന്നത്. 

View post on Instagram

ഒരുമിനിറ്റിനുള്ളിൽ പത്ത് ആപ്പിളുകൾ ബൈസെപ് കൊണ്ട് ഉടച്ച ലിൻസെ എന്നു പറഞ്ഞാണ് വീഡിയോ വൈറലാകുന്നത്. മുമ്പ് ഒരുമിനിറ്റിനുള്ളിൽ പരമാവധി ടെലിഫോൺ ഡയറക്ടറികൾ കീറിയ റെക്കോഡും ലിൻസെയ്ക്ക് ലഭിച്ചിരുന്നു. ആയിരം പേജുള്ള അഞ്ച് ടെലിഫോൺ ഡയറക്ടറികളാണ് ലിൻസെ ഒരുമിനിറ്റിനുള്ളിൽ കീറിയത്. 

Also Read: 'എൽ സിറ്റ്' പൊസിഷനിലിരുന്ന് റെക്കോര്‍ഡ് നേടി യുവതി; വീഡിയോ