കൊച്ചുമകൾ തന്ന സമ്മാനം എന്താണെന്ന് വളരെ ആവേശത്തോടെ പൊതി തുറന്ന് നോക്കുന്ന മുത്തശ്ശിയെ വീഡിയോയിൽ കാണാം. പൊതി തുറന്നപ്പോൾ ബാർബി ഡോളിനെ കണ്ട സന്തോഷത്തിൽ മുത്തശ്ശിയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. 

ബാര്‍ബി ഡോളിനെ മിക്ക കുട്ടികൾക്കും ഇഷ്ടമാണല്ലോ. ബാര്‍ബി ഡോളിനെ കയ്യില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇവിടെ മുത്തശ്ശി. കൊച്ചുമകളാണ് ഡോണ കാർമോസ എന്ന മുത്തശിയ്ക്ക് തനിക്ക് പ്രിയപ്പെട്ട ബാർബി ഡോളിനെ സമ്മാനമായി നൽകിയത്. കൊച്ചുമകള്‍ മുത്തശ്ശിക്ക് സമ്മാനം നല്‍കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വെെറലാണ്.

കൊച്ചുമകൾ തന്ന സമ്മാനം എന്താണെന്ന് വളരെ ആവേശത്തോടെ പൊതി തുറന്ന് നോക്കുന്ന മുത്തശ്ശിയെ വീഡിയോയിൽ കാണാം. പൊതി തുറന്നപ്പോൾ ബാർബി ഡോളിനെ കണ്ട സന്തോഷത്തിൽ മുത്തശ്ശിയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. 

നിരവധി ആളുകള്‍ ഇത്തരത്തിലുള്ള സമാന അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. സ്വന്തമായി നിര്‍മ്മിച്ച പാവകളിലൊന്ന് ഒരു സഹപ്രവര്‍ത്തകയ്ക്ക് സമ്മാനിച്ച നിമിഷമാണ് ഇത് കണ്ടപ്പോള്‍ ഓര്‍മ വന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു. 

Scroll to load tweet…