മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും പേരുകൾ ടാറ്റു ചെയ്ത്  ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. അഗസ്റ്റീന വെറ്റ്സെൽ എന്ന പെൺകുട്ടിയാണ് തന്‍റെ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും പേരുകൾ കണങ്കാലിൽ ടാറ്റു ചെയ്തത്.

കുട്ടികള്‍ക്ക് പലപ്പോഴും അവരുടെ മാതാപിതാക്കളേക്കാള്‍ അടുപ്പവും ഇഷ്ടവും മുത്തശ്ശിമാരോടും മുത്തച്ഛന്‍മാരോടും ആയിരിക്കും. മുത്തശ്ശിയും മുത്തച്ഛനും പറഞ്ഞുതരുന്ന കഥകള്‍ കേട്ടായിരിക്കും പല കുട്ടികളും വളരുന്നതും. പേരക്കുട്ടികളുമായുള്ള ഇവരുടെ വൈകാരിക ബന്ധം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും പേരുകൾ ടാറ്റു ചെയ്ത ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. അഗസ്റ്റീന വെറ്റ്സെൽ എന്ന പെൺകുട്ടിയാണ് തന്‍റെ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും പേരുകൾ കണങ്കാലിൽ ടാറ്റു ചെയ്തത്. അതും മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും അതേ കൈപ്പടയിൽ തന്നെയാണ് പേരുകൾ എഴുതിച്ചേർത്തിരിക്കുന്നത്.

ഇരുവര്‍ക്കും സർപ്രൈസ് നൽകാനായിരുന്നു അഗസ്റ്റീനയുടെ പ്ലാന്‍. അതിനായി തന്റെ യൂണിവേഴ്സിറ്റിയിലെ പ്രോജക്റ്റിന്റെ ഭാഗമായി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുകൾ പേപ്പറിൽ എഴുതി നൽകാൻ അഗസ്റ്റീന ആവശ്യപ്പെട്ടു. ഇരുവരും പേരുകൾ എഴുതി നൽകുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അങ്ങനെ അവർ എഴുതിയ പേരുകൾ അതേ കൈപ്പടയിൽ തന്നെ അഗസ്റ്റീന കണങ്കാലിൽ ടാറ്റു ചെയ്യുകയായിരുന്നു.

ശേഷം വീട്ടിലെത്തിയ അഗസ്റ്റീന മുത്തച്ഛനെ തന്റെ ടാറ്റു കാണിച്ചു കൊടുത്തു. ആ കാഴ്ച കണ്ട് സന്തോഷം സഹിക്കാനാവാതെ അമ്പരന്നു നില്‍ക്കുകയായിരുന്നു മുത്തച്ഛന്‍. ഏറെ നേരം മുത്തച്ഛന്‍ പെണ്‍കുട്ടിയുടെ കാല് പിടിച്ചുനോക്കി. ശേഷം അഗസ്റ്റീനയെ കെട്ടിപ്പിടിച്ച് ഏറെനേരം പൊട്ടിക്കരയുകയും ചെയ്തു അദ്ദേഹം. മുത്തശ്ശിയും സന്തോഷത്തോടെ അഗസ്റ്റീനയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്ന ആളുകള്‍ ഈ കുട്ടിയെ കണ്ടു പഠിക്കണമെന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Scroll to load tweet…

Also Read: ഇതാണ് 'ഇഡ്ഡലി എടിഎം'; ഇനി 24 മണിക്കൂറും ഇഡ്ഡലി കഴിക്കാം!