ജോലി നഷ്ടപ്പെട്ട പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. ചിലര്‍ തങ്ങളുടെ പ്രൊഫൈല്‍ അടക്കമുള്ള വിവരങ്ങളും കൂട്ടത്തില്‍ പങ്കുവച്ച് പുതിയ ജോലി വരെ ഇതേ രീതിയില്‍ അന്വേഷിച്ചിരുന്നു

പല കമ്പനികളും തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടുന്നത് അടുത്ത കാലത്തായി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് വന്ന വലിയൊരു പ്രതിസന്ധിയാണ്. 'മെറ്റ', 'മൈക്രോസോഫ്റ്റ്', 'ഗൂഗിള്‍' പോലുള്ള ഭീമന്മാരാണ് അധികവും തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടത്.

ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. ചിലര്‍ തങ്ങളുടെ പ്രൊഫൈല്‍ അടക്കമുള്ള വിവരങ്ങളും കൂട്ടത്തില്‍ പങ്കുവച്ച് പുതിയ ജോലി വരെ ഇതേ രീതിയില്‍ അന്വേഷിച്ചിരുന്നു. 

ഇപ്പോഴിതാ കൂട്ട പിരിച്ചുവിടലിന്‍റെ ഭാഗമായി ജോലി നഷ്ടപ്പെട്ട ഒരു യുവതി ഇതിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരട്ടി ശമ്പളത്തില്‍ ജോലി നേടിയ തന്‍റെ അനുഭവമാണ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചിരിക്കുന്നത്.

'പുതിയ വിശേഷം : ചൊവ്വാഴ്ച എന്നെ ജോലിയില്‍ നിന്ന് പുറത്താക്കി. വ്യാഴാഴ്ച എനിക്ക് ഇരട്ടി ശമ്പളത്തില്‍ പുതിയ ജോലി കിട്ടി. അതും വര്‍ക് ഫ്രം ഹോം സൗകര്യവും പേയ്ഡ് ടൈം ഓഫും കൂടെ...'- ഇതായിരുന്നു യുവതി പങ്കുവച്ച കുറിപ്പ്. ദശലക്ഷക്കണക്കിന് പേരാണ് ഇവരുടെ ട്വീറ്റ് കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നു.

ജീവിതത്തില്‍ ഒരു ഘട്ടത്തിലും പ്രതീക്ഷ കൈവിടരുതെന്നും മറ്റുള്ളവര്‍ക്ക് നമ്മളിലുള്ള അഭിപ്രായങ്ങള്‍ വച്ച് നമ്മള്‍ നമ്മളെ ചോദ്യം ചെയ്യുകയോ വിധിക്കുകയോ ചെയ്യരുതെന്നും ട്വീറ്റ് വൈറലായ ശേഷം യുവതി വീണ്ടും കുറിച്ചു. പലരും തങ്ങള്‍ക്ക് ഇവരുടെ ട്വീറ്റ് വലിയ പ്രചോദനമായി എന്നാണ് കമന്‍റിലൂടെ പറയുന്നത്. പലരും തങ്ങള്‍ക്ക് ജോലി നഷ്ടമായതിനെ കുറിച്ചും മറ്റും പങ്കുവയ്ക്കുന്നുണ്ട്.

മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ജോലി കിട്ടണമെങ്കില്‍ യുവതി പഴയ ജോലി പോകും മുമ്പെ തന്നെ പുതിയതിന് അപേക്ഷിച്ചിരുന്നോ എന്നും ഇതിനിടെ ചോദ്യമുയര്‍ന്നു. ഇതിന് മറുപടിയായി ജോലി പോയ ദിവസമാണ് താൻ പുതിയതിന് അപേക്ഷിച്ചതെന്നും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ഘട്ട അഭിമുഖങ്ങള്‍ താൻ വിജയിച്ചുവെന്നും ഇവര്‍ മറുപടിയായി നല്‍കിയിരിക്കുന്നു. 

Scroll to load tweet…

Also Read:- രാജിക്കത്ത് നൽകിയ ജീവനക്കാരന് കമ്പനി നൽകിയത് എംപ്ലോയി ഓഫ് ദ ഇയർ അവാർഡ്!