ചുവപ്പ് നിറത്തിലുള്ള ബ്രൈഡല്‍ ലെഹങ്ക- ചോളിയും ആഭരണങ്ങളും ധരിച്ച് ഹെവി മേക്കപ്പോടെയാണ് ആനിനെ കാണുന്നത്. വളരെ അനായാസം പുഷ്അപ് ചെയ്യുന്ന  വീഡിയോ ആന്‍ അറോറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ഒരു യുവതിയുടെ പുഷ്അപ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം വൈറലായതിനു പിന്നില്‍ ഒരു കാരണവുമുണ്ട്.

ബ്രൈഡല്‍ ലെഹങ്ക ധരിച്ചാണ് യുവതി പുഷ്അപ് ചെയ്യുന്നത്. ഫിറ്റ്‌നസ് പരിശീലക കൂടിയായ ആന്‍ അറോറയാണ് വീഡിയോയിലുള്ളത്. ചുവപ്പ് നിറത്തിലുള്ള ബ്രൈഡല്‍ ലെഹങ്ക- ചോളിയും ആഭരണങ്ങളും ധരിച്ച് ഹെവി മേക്കപ്പോടെയാണ് ആനിനെ വീഡിയോയില്‍ കാണുന്നത്. 

വളരെ അനായാസം പുഷ്അപ് ചെയ്യുന്ന വീഡിയോ ആന്‍ അറോറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ ആനിനെ അഭിനന്ദിച്ച് കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ഫിറ്റ്‌നസിന് എത്രത്തോളം പ്രാധാന്യം നല്‍കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ എന്നാണ് പലരുടെയും അഭിപ്രായം. 

View post on Instagram
View post on Instagram

Also Read: സാരിയില്‍ പുഷ്അപ് ചെയ്യുന്ന യുവതി; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona