Asianet News MalayalamAsianet News Malayalam

മകന്‍റെ മുന്നിൽ വെച്ച് സ്ലൈഡിൽ കുടുങ്ങി; 114ൽ നിന്ന് 62 കിലോ ശരീരഭാരം കുറച്ച് സാറ

114 കിലോയായിരുന്നു നേരത്തെ സാറയുടെ ശരീരഭാരം. ശരീരഭാരം മൂലം ഒരിക്കല്‍ സാറ സ്ലൈഡിൽ കുടുങ്ങി. തുടർന്ന് ഭർത്താവ് തള്ളിയാണ് സാറയെ പുറത്തിറക്കിയത്. മകന്റെ മുന്നിൽ വച്ചായിരുന്നു ഈ സംഭവം നടന്നത്. 

Woman Loses 62 Kg After Getting Stuck On A Slide In Front Of Her Son
Author
First Published Nov 19, 2022, 2:46 PM IST

ശരീരഭാരം കുറയ്ക്കുന്നതിന് ഓരോ വ്യക്തികള്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടാകും. ഇവിടെയിതാ വണ്ണം കൂടിയതിനെ തുടർന്ന് മകന്‍റെ മുന്നിൽ വച്ച് സ്ലൈഡിൽ കുടുങ്ങിയതോടെ ശരീരഭാരം കുറച്ചു എന്നുപറയുകയാണ് വാഷിങ്ടൺ ഡിസിയിലെ സാറ ലോക്കറ്റ് എന്ന യുവതി.

114 കിലോയായിരുന്നു നേരത്തെ സാറയുടെ ശരീരഭാരം. ശരീരഭാരം മൂലം ഒരിക്കല്‍ സാറ സ്ലൈഡിൽ കുടുങ്ങി. തുടർന്ന് ഭർത്താവ് തള്ളിയാണ് സാറയെ പുറത്തിറക്കിയത്. മകന്റെ മുന്നിൽ വച്ചായിരുന്നു ഈ സംഭവം നടന്നത്. ‘ആ സമയത്ത് എന്റെ മകൻ സ്ലൈഡിന് താഴെ ഉണ്ടായിരുന്നു. അവൻ വല്ലാതെ ഭയന്നുപോയി. ഞങ്ങൾ ഒരുമിച്ച് സ്ലൈഡിൽ പോകണമെന്ന് അവൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ അവൻ താഴെ എത്തി. ഞാൻ പകുതിയിൽ കുടുങ്ങുകയും ചെയ്തു. ഭർത്താവ് തള്ളിയാണ് എന്നെ പുറത്തെത്തിച്ചത്. ആ അവസ്ഥ എന്നെ ഭയപ്പെടുത്തി. എന്‍റെ പഴയ ജീവിതം തിരിച്ചു പിടിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ അന്ന് തീരുമാനിച്ചു'- ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് സാറ പറയുന്നു. 

അങ്ങനെ കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ശരീര ഭാരം സാറ കുറച്ചു. എന്നാല്‍ ആ കാലത്ത് സാറയ്ക്ക് പിസിഒഡിയും ഉണ്ടായി. അതുകൊണ്ടുതന്നെ ശരീര ഭാരം കുറയ്ക്കുക എന്നത് അൽപം പ്രായാസമുള്ള കാര്യമായിരുന്നു. ആ സമയത്താണ് ഗ്യാസ്ട്രിക് സ്ലീവ് സർജറി നടത്താൻ ഡോക്ടർ നിർദേശിച്ചതെന്നും സാറ പറയുന്നു. തുടര്‍ന്ന് സാറ ഗ്യാസ്ട്രിക് സ്ലീവ് സർജറിക്ക് വിധേയയാവുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ വ്യായാമവും ഡയറ്റും തുടർന്നു. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാൻ തനിക്ക് സാധിച്ചതെന്നും സാറ പറഞ്ഞു. 114 കിലോയിൽ നിന്ന് 62 കിലോ ശരീരഭാരം കുറച്ചെന്നും സാറ കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ ചിത്രങ്ങളും സാറ ഇന്‍സ്റ്റഗ്രമിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

രണ്ട് കുട്ടികളുടെ അമ്മയാണ് സാറ. അതേസമയം, ഗർഭിണിയായപ്പോഴാണ് തന്‍റെ ശരീര ഭാരം ഇത്രയും വർധിച്ചതെന്ന് സാറ പറയുന്നു. ആ സമയത്ത് ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉണ്ടെന്നും കണ്ടെത്തി. അന്ന് ഞാൻ ഡയറ്റിൽ കാര്യമായ ശ്രദ്ധ നൽകിയിരുന്നില്ല. രണ്ട് തവണയൊക്കെ അത്താഴം കഴിച്ചിരുന്നു. ധാരാളം പലഹാരങ്ങളും കഴിച്ചിരുന്നു. 3000 കലോറിക്കടുത്തായിരുന്നു ഓരോ ദിവസവും കഴിച്ചിരുന്നത്. ബർഗറും ചിക്കൻ നഗറ്റ്സും സ്ഥിരമായി കഴിച്ചിരുന്നുവെന്നും സാറ വ്യക്തമാക്കി.

Also Read: ഈ ഉരുളക്കിഴങ്ങില്‍ ഒന്ന് സൂക്ഷിച്ചുനോക്കിയേ, എന്തെങ്കിലും കുഴപ്പമുണ്ടോ? വൈറലായി പോസ്റ്റ്

Follow Us:
Download App:
  • android
  • ios