Asianet News MalayalamAsianet News Malayalam

മനോഹരമായ ഫ്രോക്ക്; എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മനസിലായോ?

ഒഴിഞ്ഞ ചിപ്‌സ് കവര്‍ റീസൈക്കിള്‍ ചെയ്‌തെടുത്ത് അതുവച്ച് മനോഹരമായ ഫ്രേക്കാണ് യുവതി നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തയ്യാറാക്കിയതാണെങ്കിലും ഇപ്പോള്‍ മാത്രമാണ് യുവതി ഇത് പുറംലോകവുമായി പങ്കുവയ്ക്കുന്നത്

woman made beautiful frock by using recycled chips packets
Author
Trivandrum, First Published May 12, 2021, 10:57 PM IST

ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ട് ഉപയോഗപ്രദമായ സാധനങ്ങള്‍ നിര്‍മ്മിക്കുകയെന്നത് പുതിയകാലത്തെ കരകൗശല നിര്‍മ്മാതാക്കളില്‍ മിക്കവരും മുന്നോട്ടുവയ്ക്കുന്ന ആശയമാണ്. വസ്ത്രങ്ങള്‍ പോലും അത്തരത്തില്‍ പുനരുപയോഗിക്കുന്ന രീതി നിലവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

ഈ ആശയത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ഒരു യുവതി ഡിസൈന്‍ ചെയ്ത ഫ്രോക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. clairanic എന്ന റെഡ്ഡിറ്റ് അക്കൗണ്ടാണ് ആദ്യമായി ചിത്രം പങ്കുവച്ചത്. പതിനായിരക്കണക്കിന് പേരാണ് ചിത്രത്തിന് പ്രതികരണമറിയിച്ചിരിക്കുന്നത്.

Also Read:- ബോഡികോണ്‍ ഡ്രസ്സില്‍ തിളങ്ങി നോറ ഫത്തേഹി...

ഒഴിഞ്ഞ ചിപ്‌സ് കവര്‍ റീസൈക്കിള്‍ ചെയ്‌തെടുത്ത് അതുവച്ച് മനോഹരമായ ഫ്രേക്കാണ് യുവതി നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തയ്യാറാക്കിയതാണെങ്കിലും ഇപ്പോള്‍ മാത്രമാണ് യുവതി ഇത് പുറംലോകവുമായി പങ്കുവയ്ക്കുന്നത്. ഫാഷന്‍ രംഗത്തെ പ്രമുഖര്‍ പോലും യുവതിക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios