40 ദിവസത്തെ ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ മരിയ തന്‍റെ വളര്‍ത്തുനായയെ കാണുന്ന ദൃശ്യമാണിത്. വീല്‍ച്ചെയറില്‍ ഇരിക്കുന്ന മരിയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

വളര്‍ത്തുമൃഗങ്ങളെ വീട്ടിലെ ഒരംഗത്തെ പോലെയാണ് പലരും കാണുന്നത്. അത്തരത്തില്‍ മനുഷ്യരോട് ഏറ്റവുമധികം ഇണങ്ങുന്ന ജീവികളാണ് നായകള്‍. അതുകൊണ്ടുതന്നെ ഇവയ്ക്ക് വീട്ടിലുള്ള അംഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സഹിക്കാവുന്നതല്ല. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

40 ദിവസത്തെ ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ മരിയ എന്ന യുവതി തന്‍റെ വളര്‍ത്തുനായയെ കാണുന്ന ദൃശ്യമാണിത്. വീല്‍ച്ചെയറില്‍ ഇരിക്കുന്ന മരിയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നീട് മരിയയുടെ കയ്യിലേയ്ക്ക് നായ്ക്കുട്ടിയെ നല്‍കുന്നു. മരിയയെ കണ്ട സന്തോഷത്തില്‍ ഉമ്മകള്‍ കൊണ്ട് മൂടുകയായിരുന്നു നായ. 

Scroll to load tweet…

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ വീഡിയോ ഇതിനോടകം തന്നെ അരലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. മനോഹരമായ കൂടിക്കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

Also Read: വിവാഹ വേദിയിലേയ്ക്ക് കാറോടിച്ച് വധുവിന്‍റെ 'മാസ് എൻട്രി'; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona