തലകുത്തി മറിയുന്ന പലരുടെയും രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് ആദ്യമാണ് എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

സാരിയുടുത്ത യുവതി റോഡില്‍ അസാമാന്യ കഴിവോടെ തലകുത്തി മറിയുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. 'എന്തൊരു കഴിവ്, ഷൂസോ ഉചിതമായ ഫ്‌ളോറോ ഇല്ലാതെ സാരിയില്‍. കൈകളില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നത് കാണൂ' എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ട്വിറ്റര്‍ ഉപയോക്താവായ സംഗീത വാര്യരുടെ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. കായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

 

 

യുവതിക്ക് അസാമാന്യ കഴിവാണെന്നാണ് വൈറലായ വീഡിയോ കണ്ട എല്ലാവരുടെയും അഭിപ്രായം. വീഡിയോയില്‍ കാണുന്ന യുവതിയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. 

Also Read: ഇരുന്നും എഴുന്നേറ്റും ഊഞ്ഞാലാടുന്ന മുത്തശ്ശി; വൈറലായി വീഡിയോ...