ആറാമത്തെ ഭാര്യയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഏഴാം വിവാഹത്തിനൊരുങ്ങി 63 കാരൻ. ഭർത്താവിന് അഞ്ച് ഭാര്യമാരുണ്ടെന്ന കാര്യം വളരെ വെെകിയാണ് അറിഞ്ഞതെന്ന് 42 കാരിയായ യുവതി പൊലീസിൽ പറഞ്ഞു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.

സൂറത്തിലെ കൽപേത്ത സ്വദേശിയായ അയൂബ് ദേജിജ എന്ന കർഷകനാണ് ഏഴാം വിവാഹത്തിനൊരുങ്ങുന്നത്. 2020 സെപ്റ്റംബറിലായിരുന്നു ആറാമത്തെ വിവാഹം ചെയ്തത്. 

ഭാര്യ കടമകൾ നിറവേറ്റുന്നില്ലെന്നും ഭാര്യ താനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് ഇയാൾ ബന്ധം വേർപിരിയാൻ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അടുത്തിടെയാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. അതോടെ അയൂബ് അവരുമായി അടുപ്പം പുലർത്തി. ഒരു സുഹൃത്തെന്ന നിലയിലായിരുന്നു ആദ്യം അയൂബ് യുവതിയോട് പെരുമാറിയത്. പിന്നീട് അയാൾ യുവതിയോട് ഇഷ്ടം തുറന്നുപറയുകയും യുവതിയെ വിവാഹം ചെയ്യണമെന്ന് താൽപര്യപ്പെടുകയായിരുന്നു.

യുവതി മറ്റൊന്നും നോക്കാതെ വിവാഹത്തിന് സമ്മതിച്ചു. അഞ്ച് വിവാഹം ചെയ്ത കാര്യം അയൂബ് യുവതിയോട് പറഞ്ഞിരുന്നില്ല.  മുൻ ഭാര്യമാരുമായുളള ബന്ധം അയൂബ് നേരത്തേ അവസാനിപ്പിച്ചിരുന്നു. അയാൾക്ക്‌ നിരവധി സ്ത്രീകളുമായി ബന്ധമുള്ള കാര്യം ചിലർ തന്നോട് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, ആദ്യമൊന്നും അത് വിശ്വസിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു. 

ആദ്യരാത്രി മുറിയിലെത്തിയ അയൂബ് ലൈംഗികബന്ധത്തിന് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ബന്ധപ്പെടൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇപ്പോൾ ഇയാൾ ഏഴാമത്തെ ഭാര്യയ്ക്കുവേണ്ടിയുളള അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ഹൃദ്രോഗവും പ്രമേഹവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ട്. എന്നെ മനസിലാക്കുന്ന ഒരു ഭാര്യ വേണം. അത് കൊണ്ടാണ് അടുത്ത വിവാഹത്തെ കുറിച്ച് ആലോ​ചിക്കുന്നതെന്ന് അയൂബ് പൊലീസിനോട് പറഞ്ഞു. ‌‌അയൂബിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

പുതിയ വീട്ടിലെ കണ്ണാടിയില്‍ സംശയം തോന്നി; ചുമര്‍ പൊളിച്ചുനോക്കിയപ്പോള്‍ കണ്ടത്...