ലോകമകെയും പ്രശസ്തമായ ഭക്ഷ്യ ശൃംഖലയായ മക് ഡൊണാള്‍ഡ്സിന്‍റെ ഔട്ട്ലെറ്റിലെത്തി അവിടെയുള്ള ജീവനക്കാരുമായി വഴക്കുണ്ടാക്കുകയാണ് ഒരു സ്ത്രീ. വഴക്ക് രൂക്ഷമായതിന് പിന്നാലെ ഇവര്‍ അടുക്കളയിലേക്ക് കയറുകയാണ്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ തരം വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും പലയിടങ്ങളിലും നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളാകാറുണ്ട്. അപൂര്‍വമായി നടക്കുന്നത്, വിചിത്രമായ കാര്യങ്ങള്‍, അബദ്ധങ്ങള്‍, അപകടങ്ങള്‍ എന്നിവയെല്ലാം ഇങ്ങനെയുള്ള വീഡിയോകളുടെ ഉള്ളടക്കമായി മാറാറുണ്ട്. 

ചില വീഡിയോകളെല്ലാം ശരിക്കും നമ്മെ അമ്പരപ്പെടുത്താറുണ്, അല്ലേ? അതായത് ഇങ്ങനെയെല്ലാം എവിടെയെങ്കിലും നടക്കുമോയെന്ന് നമ്മെ ചിന്തിപ്പിക്കുന്നവ. ഏതായാലും അത്തരമൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

ഏതോ വിദേശരാജ്യത്താണ് സംഭവം നടക്കുന്നത്. ലോകമകെയും പ്രശസ്തമായ ഭക്ഷ്യ ശൃംഖലയായ മക് ഡൊണാള്‍ഡ്സിന്‍റെ ഔട്ട്ലെറ്റിലെത്തി അവിടെയുള്ള ജീവനക്കാരുമായി വഴക്കുണ്ടാക്കുകയാണ് ഒരു സ്ത്രീ. വഴക്ക് രൂക്ഷമായതിന് പിന്നാലെ ഇവര്‍ അടുക്കളയിലേക്ക് കയറുകയാണ്. ഇവിടെ നേരത്തെ തയ്യാറാക്കിവച്ച ബര്‍ഗറുകളുണ്ട്. ജീവനക്കാരുമായി തര്‍ക്കിക്കുന്നതിനിടെ ഇവര്‍ ബര്‍ഗറുകളെടുത്ത് അവരുടെ വസ്ത്രത്തിനകത്തേക്ക് തിരുകുകയാണ്. 

ഒന്നില്‍ കൂടുതല്‍ തവണ ഇവര്‍ ഇത് ചെയ്യുന്നുണ്ട്. വസ്ത്രത്തിനുള്ളില്‍ വയ്ക്കുന്നത് കൊണ്ട് തന്നെ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാൻ സാധിക്കുന്നുമില്ല. ഇതിനിടെ ഇവര്‍ ജീവനക്കാരെ അസഭ്യം വിളിക്കുന്നതായും വീഡിയോയില്‍ സൂചനയുണ്ട്. ഒടുവില്‍ വസ്ത്രത്തില്‍ ബര്‍ഗറുകള്‍ തിരുകിക്കയറ്റിയ അതേ അവസ്ഥയില്‍ തന്നെയാണ് അവര്‍ അവിടം വിടുന്നത്. 

സ്ത്രീയുടെ വിചിത്രമായ പെരുമാറ്റത്തിന്‍റെ വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യല് മീഡിയയില്‍ പ്രചരിക്കുകയാണ്. പലരും കൗതുകപൂര്‍വം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നു. നാടകീയമായ ഈ രംഗം കാണാം...

Bizarre video shows customer stuffing burgers down her bra in kitchen at McDonald's branch

ദിവസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ മക് ഡൊണാള്‍ഡ്സില്‍ അതിക്രമിച്ചുകയറി ഭക്ഷണമെടുക്കുന്ന കൗമാരക്കാരുടെ സംഘത്തിന്‍റെ വീഡിയോ ഇതുപോലെ പുറത്തുവന്നിരുന്നു. അത് പക്ഷേ, കാഴ്ചയില്‍ തന്നെ പേടിയാണ് നമ്മളില്‍ സൃഷ്ടിക്കുക. ബലമായി കടയ്ക്കകത്ത് കയറി ജീവനക്കാരെ വക വയ്ക്കാതെ, അവരെ അസഭ്യം വിളിച്ചും കയ്യേറ്റം ചെയ്തും ഭക്ഷണമെടുക്കുന്ന സംഘത്തെയാണ് വീഡിയോയില്‍ കണ്ടിരുന്നത്. 

Also Read:- കടയിലേക്ക് ഇരച്ചുകയറി ഭക്ഷണം തട്ടിയെടുക്കുന്ന സംഘം; പേടിപ്പെടുത്തുന്ന വീഡിയോ