റേച്ചല്‍ ഡിക്രൂസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സോഫയുടെ പഴയ കവര്‍ രൂപമാറ്റം വരുത്തി വസ്ത്രമാക്കിയത്. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇവര്‍ പങ്കുവച്ചത്.

സോഫയുടെ പഴയ കവർ കൊണ്ട് ഡ്രസ് ഡിസൈന്‍ ചെയ്ത ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. റേച്ചല്‍ ഡിക്രൂസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സോഫയുടെ പഴയ കവര്‍ രൂപമാറ്റം വരുത്തി വസ്ത്രമാക്കിയത്. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇവര്‍ പങ്കുവച്ചത്.

8 മില്യണ്‍ ആളുകള്‍ ആണ് ഇതുവരെ ഈ വീഡിയോ കണ്ടത്. ചുവന്ന നിറത്തിലുള്ള സോഫ കവറിൽ നിന്ന് മനോഹരമായ ഒരു വസ്ത്രം തയ്യാറാക്കി അത് ധരിച്ചാണ് റേച്ചല്‍ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തമാശയ്ക്ക് ചെയ്ത് തുടങ്ങിയ വസ്ത്രം എത്ര മനോഹരമായി വരുമെന്ന് റേച്ചല്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് റേച്ചല്‍ ഈ വസ്ത്രം ഒരുക്കിയത്.

വൈറലായ വീഡിയോ കണ്ട ഒരാളുടെ അഭിപ്രായം റേച്ചലിന്റെ വസ്ത്രം പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ 'വെര്‍സാച്ചെ'ക്ക് തുല്യമാണ് എന്നാണ്. ചിലര്‍ ഇത് എങ്ങനെ സ്വന്തമാക്കാം എന്നും കമന്‍റില്‍ ചോദിക്കുന്നുണ്ട്. പാഴ്‌വസ്തുക്കളില്‍ നിന്ന് പുതിയ രീതിയിലുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ കൂടുതല്‍ വീഡിയോ റേച്ചല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.

View post on Instagram