കോളേ ഇസ് ഡോറ എന്ന യുവതിയാണ് ആര്‍ത്തവവും ആത്മീയതയുമായി അഭേദ്യമായ ബന്ധമാണുള്ളതെന്ന് പറഞ്ഞ് ആര്‍ത്തവരക്തം മുഖത്തുപുരണ്ട ചിത്രം പങ്കുവച്ചിരിക്കുന്നത്.  

ആര്‍ത്തവരക്തം മുഖത്തുപുരട്ടുന്നതിലൂടെ സ്ത്രീകള്‍ വിശുദ്ധീകരിക്കപ്പെടുമെന്ന് അവകാശപ്പെട്ട് യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സ്ത്രീശാക്തീകരണം എന്ന തലക്കെട്ടോടെ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യാറുള്ള കോളേ ഇസ് ഡോറ എന്ന യുവതിയാണ് ആര്‍ത്തവവും ആത്മീയതയുമായി അഭേദ്യമായ ബന്ധമാണുള്ളതെന്ന് പറഞ്ഞ് ആര്‍ത്തവരക്തം മുഖത്തുപുരണ്ട ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ ആത്മാവുമായി കൂടുതല്‍ ബന്ധത്തിലാവുന്നെന്നാണ് ഡോറ പറയുന്നത്. "ഈ ദിവസങ്ങളില്‍ അപാരമായ ഉള്‍ക്കാഴ്ച്ചയാണ് ലഭിക്കുന്നത്. ആത്മീയമായ അറിവും അപ്പോള്‍ കൂടുതലായിരിക്കും. നിങ്ങളുടെ ആര്‍ത്തവരക്തം കൊണ്ട് തൃക്കണ്ണ് വരച്ച്ചേര്‍ത്താല്‍ നിങ്ങള്‍ക്ക് നിങ്ങളെ കൂടുതല്‍ അറിയാനാവും. സ്വന്തം രക്തം കൊണ്ട് സ്വയം വിശുദ്ധീകരിക്കുക, അതില്‍ അഭിമാനമുള്ളവരാകുക." ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തിനൊപ്പം ഡോറയുടെ കുറിപ്പ് ഇങ്ങനെയാണ്.

View post on Instagram

ആര്‍ത്തവദിനങ്ങളെക്കുറിച്ച് അഭിമാനിക്കുക വഴി അതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനാചാരവും അന്ധവിശ്വാസങ്ങളും നിറഞ്ഞ കഥകളെ തിരുത്തിയെഴുതാനാവുമെന്നും ഡോറ പറയുന്നു. മന്ത്രജാല വിദഗ്ധയും ഫാഷനിസ്റ്റുമാണ് ഇവര്‍