നെക്സ്റ്റ് ലെവല്‍ സ്കില്‍സ് എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. സംഭവം വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്. 

മാര്‍ഷല്‍ ആര്‍ട്സിലെ തന്‍റെ പ്രാവീണ്യം തെളിയിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കയ്യിലുള്ള ഉപകരണം കൊണ്ട് യുവതി അനായാസേന മെഴുകുതിരികള്‍ കെടുത്തുന്നതും തീപ്പട്ടി കൊള്ളികള്‍ കത്തിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്.

'നിഞ്ജ സിനിമയില്‍ നിന്ന് ഇറങ്ങി വന്നത് പോലെയാണ് യുവതിയുടെ പ്രകടനം'- എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നെക്സ്റ്റ് ലെവല്‍ സ്കില്‍സ് എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. സംഭവം വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്.

Scroll to load tweet…

യുവതിയുടെ കഴിവിനെ പ്രശംസിച്ചു കൊണ്ടാണ് പലരും കമന്‍റ് ചെയ്തത്. പരിശീലനം കൊണ്ടു മാത്രമേ ഇത് സാധ്യമാകൂ എന്നും പലരും കമന്‍റ് ചെയ്തു. ‘മാർഷൽ ആർട്സിൽ ഇത്രയും പ്രാവീണ്യം കൈവരിക്കാൻ സാധിക്കുമെന്ന് ഇപ്പോഴാണ് എനിക്കു മനസ്സിലായത്’- എന്നായിരുന്നു വീഡിയോയ്ക്ക് താഴെ മറ്റൊരാള്‍ കമന്‍റ് ചെയ്തത്. വളരെ പ്രചോദനം നൽകുന്ന വീഡിയോയാണ് ഇതെന്നും ഒരു വിഭാഗം കുറിച്ചു.

അതേസമയം, സാരിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സാരിയുടുത്ത് അനായാസം ചാടുകയും വലിയ ഒരു ടയര്‍ എടുത്തു പൊക്കുകയും ചെയ്യുന്നുണ്ട് ഈ യുവതി. ജിമ്മിനുള്ളില്‍ യുവതി വെയിറ്റ് എടുക്കുന്നതിന്റെയും മറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിന്റേയുമൊക്കെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകളും രേഖപ്പെടുത്തുകയും ചെയ്തു. പ്രചോദനം തരുന്ന വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. ആരോഗ്യമുള്ള ശരീരവും മനസും നേടാൻ സ്ത്രീകൾക്ക് പ്രായവും വസ്ത്രവും ഒന്നും ഒരു തടസമല്ലെന്നും ഈ വീഡിയോ ഒരുപാട് സത്രീകള്‍ക്ക് പ്രചോദനമാകട്ടെ എന്നും ചിലര്‍ കമന്‍റ് ചെയ്തു. അതേസമയം വീഡിയോയ്ക്കെതിരെ ഒരു വിഭാഗം വിമര്‍ശനങ്ങളും ഉയര്‍ത്തി. സാരിയില്‍ ഇത്തരത്തിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് പല അപകടങ്ങളും വരുത്തിവയ്ക്കുമെന്നും ഇക്കൂട്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read: തനിക്ക് രൂപഭംഗിയില്ലെന്ന് വിഷമം പറഞ്ഞ് ആരാധിക; മറുപടിയുമായി സുസ്മിത സെന്‍