ലോകത്ത് വിചിത്രമായ നിരവധി ആചാരങ്ങളുണ്ട്. ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ അമ്പരിപ്പിക്കുന്ന ഒരു ആചാരമുണ്ട്. ഈ ​ഗ്രാമത്തിൽ ഭാര്യ ഭർത്താവിന്റെ എല്ലാ സഹോദരന്മാരെയും വിവാഹം കഴിക്കണം എന്നൊരു വിചിത്ര ആചാരമുണ്ട്. ഉറങ്ങുന്നത് ഓരോ ദിവസം ഓരോരുത്തർക്കൊപ്പം.

ഈ ആചാരം മഹാഭാരതത്തിൽ നിന്നാണ് ഉത്ഭവിച്ചത്. അഞ്ച് പാണ്ഡവസഹോദരങ്ങളെയും ഒരേ സമയത്ത് ഭർത്താക്കന്മാരായി സ്വീകരിക്കാൻ ദ്രൗപദി നിർബന്ധിതയായി. അങ്ങനെ ചെയ്യുന്നത് കുടുംബത്തിൽ സമ്പദ് സമൃദ്ധി കൊണ്ടുവരും എന്നായിരുന്നു അന്നത്തെ വിശ്വാസം. എല്ലാ ഭർത്താക്കന്മാരെയും തുല്യമായി സ്നേഹിക്കണമെന്നും ആചാരത്തിൽ പറയുന്നു.

 രാജോ വർമ്മ എന്ന പെൺകുട്ടി 2009 ൽ 24 വയസ്സുള്ള ഗുഡ്ഡു എന്ന യുവാവിനെ വിവാഹം ചെയ്തു. ആദ്യ ഭർത്താവ് ഗുഡ്ഡുവിനെ വിവാഹം കഴിച്ച് ഒരു വർഷത്തിനുശേഷം, രാജോ മറ്റ് സഹോദരങ്ങളെയും വിവാഹം കഴിച്ചു. ബൈജു, 32, സന്ത് റാം, 28, ഗോപാൽ, 26, ഭർത്താവ് ഇളയ സഹോദരൻ ദിനേശ്, 19 എന്നിവരെ പിന്നാലെ വിവാഹം ചെയ്തു. 

ഓരോ ദിവസം ഓരോരുത്തർക്കൊപ്പം ഉറങ്ങണം. എന്നാൽ ഈ ആചാരം മറ്റൊരു പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. രാജോയുടെ മക്കൾക്ക് അവരുടെ പിതാവ് ആരാണെന്ന് അറിയില്ല. ആചാരവും ദാരിദ്ര്യവും കാരണം ഡെറാഡൂണിലെ ആളുകൾ ഒരിക്കലും ഡിഎൻഎ പരിശോധനകൾ നടത്താറില്ല.

 ”ഞങ്ങൾ എല്ലാവരും രാജോയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ട്, അതിൽ എനിക്ക് ഒരു പ്രശ്നവുമില്ല, ഞങ്ങൾ ഒരു വലിയ സന്തുഷ്ട കുടുംബമാണ്- ആദ്യത്തെ ഭർത്താവ് ഗുഡ്ഡു പറഞ്ഞു.