Asianet News MalayalamAsianet News Malayalam

കൂട്ടിലിട്ട സിംഹത്തെ അസ്വസ്ഥതപ്പെടുത്തുന്ന പെണ്‍കുട്ടികള്‍; വീഡിയോ...

ബഹളം വച്ചും, ശല്യമുണ്ടാക്കിയും മനുഷ്യര്‍ പെരുമാറുന്നത് വന്യമൃഗങ്ങളെ ദേഷ്യം പിടിപ്പിക്കുകയും അവരെ പ്രകോപിതരാക്കുകയുമാണ് ചെയ്യുക. കാട്ടിലാണെങ്കില്‍ വന്യമൃഗങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ തിരിച്ച് ആക്രമിക്കാനുള്ള സാധ്യതകളേറെയാണ്. എന്നാല്‍ കാഴ്ചബംഗ്ലാവിലാണെങ്കില്‍ മൃഗങ്ങള്‍ക്ക് തിരിച്ച് ഒന്നും ചെയ്യാനാവില്ലല്ലോ.

women mocking a lion in zoo the video goes viral
Author
First Published Jan 10, 2023, 2:18 PM IST

മൃഗങ്ങളുമായോ മറ്റ് ജീവജാലങ്ങളുമായോ അടുത്തിടപഴകുന്നതിന് മനുഷ്യര്‍ക്ക് എപ്പോഴും പരിമിതികളും പരിധികളുമുണ്ടായിരിക്കും. വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ പിന്നെയും മനുഷ്യര്‍ക്ക് ഇതനുള്ള അവസരങ്ങള്‍ കൂടുതലാണെന്ന് പറയാം. എന്നാല്‍ വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ മനുഷ്യന് ആദ്യമേ സൂചിപ്പിച്ചത് പോലെ കൃത്യമായ പരിധികളും പരിമിതകളുമുണ്ട്.

ഇക്കാരണം കൊണ്ടെല്ലാമാണ് കാട്ടിലൂടെ യാത്ര ചെയ്യുന്നവരോടും കാഴ്ചബംഗ്ലാവില്‍ സന്ദര്‍ശനത്തിന് എത്തുന്നവരോടുമെല്ലാം നിശബ്ദത പാലിക്കുന്നതും ചില മര്യാദകള്‍ പാലിക്കുന്നതിനും അധികൃതര്‍ ആവശ്യപ്പെടാറ്. പ്രധാനമായും ബഹളം വച്ചും, ശല്യമുണ്ടാക്കിയും മനുഷ്യര്‍ പെരുമാറുന്നത് വന്യമൃഗങ്ങളെ ദേഷ്യം പിടിപ്പിക്കുകയും അവരെ പ്രകോപിതരാക്കുകയുമാണ് ചെയ്യുക. 

കാട്ടിലാണെങ്കില്‍ വന്യമൃഗങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ തിരിച്ച് ആക്രമിക്കാനുള്ള സാധ്യതകളേറെയാണ്. എന്നാല്‍ കാഴ്ചബംഗ്ലാവിലാണെങ്കില്‍ മൃഗങ്ങള്‍ക്ക് തിരിച്ച് ഒന്നും ചെയ്യാനാവില്ലല്ലോ. എന്നാലിവയുടെ മാനസികാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുന്നതിനാല്‍ തന്നെ സന്ദര്‍ശകര്‍ മിതത്വം പാലിക്കുകയെന്നത് എവിടെയും നിയമം തന്നെയാണ്.

എന്നാലിപ്പോഴിതാ ഒരു കാഴ്ചബംഗ്ലാവിലെത്തി കൂട്ടില്‍ കിടക്കുന്ന സിംഹത്തെ ശല്യം ചെയ്യുന്ന രണ്ട് സന്ദര്‍ശകരായ പെണ്‍കുട്ടികളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. ഒരിക്കലും ഇത്തരത്തില്‍ പെരുമാറരുതെന്നും ഇത് നീതിയല്ലെന്നുമാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

ഇത് നേരത്തെ തന്നെ വൈറലായിട്ടുള്ളൊരു വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന് മാത്രം. വിദേശരാജ്യത്ത് എവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. എന്നാലെവിടെയാണെന്നത് വ്യക്തമല്ല. കാഴ്ചബംഗ്ലാവില്‍ ചില്ലുകൂട്ടില്‍ അടച്ച നിലയിലാണ് സിംഹം. ഇവിടെ സന്ദര്‍ശനത്തിനെത്തിയ രണ്ട് പെണ്‍കുട്ടികള്‍ സിംഹത്തെ അകാരണമായി അസ്വസ്ഥതപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ്. 

സിംഹം കൂട്ടില്‍ കിടന്ന് ചാടുകയും മറ്റും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതെല്ലാം കണ്ട് ചിരിച്ച് ആസ്വദിക്കുന്ന പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതും വീഡിയോയിലുണ്ട്. 

കാഴ്ചബംഗ്ലാവിലേക്ക് ഈ മനോഭാവമുള്ള സന്ദര്‍ശകരെ അനുവദിക്കരുതെന്നാണ് വീഡിയോ കണ്ട മൃഗസ്നേഹികളായ ആളുകളുടെയെല്ലാം പ്രതികരണം. മൃഗങ്ങളെ കൂട്ടിലിട്ട് പ്രദര്‍ശനത്തിന് വയ്ക്കുന്നത് തന്നെ ക്രൂരതായണെന്നിരിക്കെ, ഇത്തരത്തില്‍ ഇവയുടെ നിസഹായാവസ്ഥയെ പരിഹസിക്കുന്ന പെരുമാറ്റം കൂടി കാണാൻ കഴിയില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 

വൈറലായ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- സര്‍ക്കസ് ഷോയ്ക്കിടെ അവിചാരിതമായ അപകടം; ചങ്കിടിപ്പിക്കുന്ന വീഡിയോ...

Follow Us:
Download App:
  • android
  • ios