Asianet News MalayalamAsianet News Malayalam

ജോലി ചെയ്യുന്ന മേഖല കുഴപ്പം പിടിച്ചത്, വേണ്ടത് ഇങ്ങനെയൊരു പങ്കാളിയെ, സ്ട്രാറ്റജി വ്യക്തമാക്കി മോഡല്‍

അഭിനയിക്കുന്ന ഇന്‍ഡസ്ട്രി അല്‍പം കുഴപ്പം പിടിച്ചത് കൂടിയാകുമ്പോള്‍ പാര്‍ടണറെ തിരഞ്ഞെടുക്കാന്‍ ഇത്തരം സ്ട്രാറ്റജി സ്വീകരിച്ചില്ലെങ്കില്‍ ആരോഗ്യം മാത്രമല്ല പോക്കറ്റും കാലിയാകുമെന്നാണ് നിരവധി ആരാധകരുള്ള മോഡല്‍ പ്രതികരിക്കുന്നത്

wont date any man who earns less than 17094437 crore a year reveals model Chloe Amour for a strange reason etj
Author
First Published Sep 14, 2023, 8:30 AM IST

വാഷിംഗ്ടണ്‍: ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ചതിയില്‍ പെടാതിരിക്കാന്‍ സ്വീകരിക്കുന്ന സ്ട്രാറ്റജിയേക്കുറിച്ച് വിശദമാക്കി അമേരിക്കന്‍ നടിയായ കോള്‍ അമൂര്‍. അഭിനയിക്കുന്ന ഇന്‍ഡസ്ട്രി അല്‍പം കുഴപ്പം പിടിച്ചത് കൂടിയാകുമ്പോള്‍ പാര്‍ടണറെ തിരഞ്ഞെടുക്കാന്‍ ഇത്തരം സ്ട്രാറ്റജി സ്വീകരിച്ചില്ലെങ്കില്‍ ആരോഗ്യം മാത്രമല്ല പോക്കറ്റും കാലിയാകുമെന്നാണ് പ്രൊഫഷണല്‍ പോണ്‍ നടിയായ കോളിന് പറയാനുള്ളത്. 17094437 കോടി രൂപ ഏകദേശം 206058 യുഎസ് ഡോളര്‍ വാര്‍ഷിക വരുമാനമില്ലാത്തവരെ അടുപ്പിക്കില്ലെന്നാണ് കോള്‍ അമൂര്‍ എന്ന 32 കാരി മോഡല്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആളുകള്‍ പിന്തുടരുന്ന വ്യക്തി കൂടിയാണ് കോള്‍. ബന്ധങ്ങളില്‍ സ്ട്രാറ്റജിയോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നതാണ് ബന്ധങ്ങള്‍ മികച്ച രീതിയില്‍ പോകുന്നതിന് സഹായിക്കുന്നതെന്നാണ് കോള്‍ പറയുന്നത്. സ്ട്രാറ്റജിയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സാമ്പത്തികം മാത്രമല്ല കോളിന് മുഖ്യമായുള്ളത്. ഇടുങ്ങിയ ചിന്താഗതിയുള്ളവരെ അടുപ്പിക്കില്ല, പക്വതയുള്ള പുരുഷന്മാരെ മാത്രമാണ് താല്‍പര്യമെന്നും കോള്‍ പറയുന്നു. അമ്മ തനിച്ചാണ് തന്നെയും സഹോദരിയേയും വളര്‍ത്തിയത്. പങ്കാളി ഉപേക്ഷിച്ചതിന് പിന്നാലെ അമ്മ കടന്നുവന്നത് നിരവധി വെല്ലുവിളികളിലൂടെയായിരുന്നു. അതിനാല് തന്നെ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കോള്‍ വ്യക്തമാക്കുന്നത്.

മികച്ച രീതിയില്‍ ചുംബിക്കാന്‍ സാധിക്കുന്ന ആള്‍ കൂടിയാവണം പങ്കാളിയെന്നാണ് കോള്‍ പ്രതികരിക്കുന്നത്. പാര്‍ട്ടികളില്‍ അടിച്ച് പൊളിച്ച് സമയം കളയുന്ന ആളുകളെ അടുപ്പിക്കില്ലെന്നും താരം പറയുന്നു. വര്‍ക്കൌട്ട് ചെയ്ത് പെരുപ്പിച്ച മസിലുമായുള്ള ആളുകളേയും താല്‍പര്യമില്ലെന്നാണ് കോള്‍ പറയുന്നത്. മുന്‍പുണ്ടായിരുന്ന പങ്കാളി വെള്ളമടിച്ച് കാര്യമായ രീതിയില്‍ നാണക്കേടുണ്ടാക്കിയതോടെ മദ്യപരെയും അടുപ്പിക്കില്ലെന്നാണ് മോഡല്‍ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios