മനസിന് ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ, എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ഇന്ന് ലോക സം​ഗീത ദിനം. ജൂൺ 21 ലോക സംഗീത ദിനമായി ആചരിക്കുന്നു. 1982-ൽ ഫ്രാൻസിലാണ് ആദ്യമായി ലോക സംഗീത ദിനം ആചരിച്ചത്. അന്നത്തെ ഫ്രഞ്ച് സാംസ്കാരിക മന്ത്രി ജാക്ക് ലാംഗാണ് ഇത് സംഘടിപ്പിച്ചത്. സമ്മർ സോളിസ്റ്റിസിലാണ് ജാക്ക് ലാംഗും മൗറീസ് ഫ്ലൂററ്റും ചേർന്ന് പാരീസിൽ ഫെറ്റെ ഡി ലാ മ്യൂസിക് ആരംഭിച്ചത്. അതുകൊണ്ടാണ് ലോക സംഗീത ദിനം ഫെറ്റെ ഡി ലാ മ്യൂസിക് എന്ന പേരിൽ അറിയപ്പെടുന്നത്. 

ലോക സംഗീത ദിനം ആരംഭിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും പിന്നിലുള്ള പ്രധാന വ്യക്തിയാണ് ഫ്ലൂററ്റ്. ഇന്ത്യ, ഇറ്റലി, ബ്രസീൽ, ജപ്പാൻ, ചൈന, മെക്സിക്കോ, കാനഡ, മലേഷ്യ, ഗ്രീസ്, റഷ്യ, ഇക്വഡോർ, ഓസ്‌ട്രേലിയ, പെറു, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും സംഗീത ദിനം ആചരിച്ചു. 

മനസിന് ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ, എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സംഗീതം കേൾക്കുന്നത് ഉത്കണ്ഠ, രക്തസമ്മർദ്ദം, വേദന എന്നിവ കുറയ്ക്കുമെന്നും ഉറക്കത്തിന്റെ ഗുണനിലവാരം, മാനസികാവസ്ഥ, മാനസിക ജാഗ്രത, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്തുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. സംഗീതത്തിന് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. 

സംഗീതം കേൾക്കുമ്പോൾ മസ്തിഷ്കം ഹാപ്പി ഹോർമോണായ ഡോപാമൈൻ പുറപ്പെടുവിക്കുന്നു‌തായി 
മോൺട്രിയൽ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഹോസ്പിറ്റലിന്റെ 'ദ ന്യൂറോ സയൻസ് ഓഫ് മ്യൂസിക്കൽ ചിൽ' എന്ന പഠനത്തിൽ പറയുന്നു. സംഗീതം കേൾക്കുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. 

ലോകമെമ്പാടുമുള്ള 350 ദശലക്ഷത്തിലധികം ആളുകൾ വിഷാദരോഗം അനുഭവിക്കുന്നു. അവരിൽ 90% പേരും ഉറക്കമില്ലായ്മ അനുഭവിക്കുന്നു. ക്ലാസിക്കൽ സംഗീതം ശ്രവിക്കുന്നവരിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഗണ്യമായി കുറയുന്നതായി അടുത്തിടെ നടത്തിയ ഒരു ​ഗവേഷണത്തിൽ പറയുന്നു. 

അന്താരാഷ്ട്ര യോഗ ദിനം 2023 : ആരോ​ഗ്യം നിലനിർത്താൻ യോ​ഗ ശീലമാക്കാം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News