വ്യായാമം പതിവായി ചെയ്യുന്ന മിക്ക ആളുകളുടെയും വീടുകളിലും യോ​ഗ മാറ്റ് ഉണ്ടാകും. പൊതുവേ യോ​ഗ മാറ്റ് ഉപയോ​ഗിച്ച ശേഷം മടക്കിവയ്ക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യാറുള്ളത്. എന്നാൽ, ബ്രെയിൻ നിബ്ബലർ (@MindExcavator) എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവ് യോ​ഗ മാറ്റ് ‌മറ്റ് പല കാര്യങ്ങൾക്കും ഉപയോ​ഗിക്കുന്നു. 

ചുരുട്ടി വച്ച യോഗ മാറ്റ് കുത്തനെ നിർത്തി ചുവരിലെ പ്ലഗ് പോയിന്റിന്റെ താഴെ സ്ഥാപിച്ചു. ചാർജ് ചെയ്യാൻ വച്ച ഫോൺ വയ്ക്കാൻ കിടിലൻ ഒരു സ്റ്റൂളായി യോ​ഗ മാറ്റ് മാറി. 

"യോ​ഗ മാറ്റ് ഞാൻ എല്ലാ ദിവസവും ഉപയോ​ഗിക്കാറുണ്ട്.  ഞാൻ കാശുകൊടുത്ത് വാങ്ങിയതാണ് ഈ മാറ്റ്, അതുകൊണ്ട് വെറുതെ ഇടാൻ പറ്റില്ലല്ലോ" എന്ന കുറിപ്പോടെയാണ് ബ്രെയിൻ നിബ്ബലർ ട്വീറ്റ് ചെയ്തത്. ബ്രെയിനിന്റെ പോസ്റ്റ് വൈറൽ ആയതോടെ ധാരാളം പേർ ഇത്തരത്തിലുള്ള പോസ്റ്റുകൾ കമന്റ് സെക്ഷനിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 

ഇദ്ദേഹത്തിന്റെ പോസ്റ്റിന് താഴേ ത്രെഡിമില്ലിലെ കൈവരിയിലും മറ്റും വസ്ത്രം വിരിച്ചിട്ടിരിക്കുന്നത് ചിത്രവും മറ്റൊരാൾ പോസ്റ്റ് ചെയ്തു. ബ്രെയിനി‍ന്റെ പോസ്റ്റിന് താഴേ രസകരമായ കമന്റുകളും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ' ഞാനും ഒരു യോഗ മാറ്റ് വാങ്ങണം എന്ന് കരുതിയിരിക്കുകയായിരുന്നു. പക്ഷെ എന്റെ പ്ലഗ് പോയിന്റിന്റെ അടുത്ത് തന്നെ മേശയുണ്ട്. അതുകൊണ്ട് വേണ്ട എന്ന് വച്ചു..' ഒരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു.

 

വ്യായാമം മാത്രം പോരാ, എപ്പോഴും ചുറുചുറുക്കോടെ ഇരിക്കണം; ഇല്ലെങ്കില്‍ ഈ രോഗ സാധ്യതയെന്ന് പഠനം