മുന്‍കാലങ്ങളില്‍ ഗ്രീറ്റിംഗ് കാര്‍ഡോ ചെറിയ എന്തെങ്കിലും സമ്മാനമോ എഴുത്തോ നല്‍കിയാണ് അധികവും പ്രണയം തുറന്ന് പറയപ്പെട്ടിരുന്നത് എങ്കില്‍, ഇന്ന് 'പ്രപ്പോസ്' ചെയ്യുന്ന രംഗങ്ങളിലെല്ലാം മാറ്റം വന്നു. നാടകീയമായി പ്രണയം തുറന്നുപറയുന്ന രീതി അധികവും ഇന്ന് കാണാനാകില്ല

വാലന്റൈന്‍സ് ഡേയെ കുറിച്ച് അറിയാത്തവര്‍ കാണില്ല. പ്രണയികളുടെ ദിനമായ ഫെബ്രുവരി 14 ആഘോഷങ്ങളോടെ ഏറ്റെടുക്കുന്നവരും ഏറെയാണ്. എന്നാല്‍ ഫെബ്രുവരി എട്ട്, അതായത് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത പലര്‍ക്കുമറിയില്ലെന്നതാണ് സത്യം. 

ഇന്നാണ് ഉള്ളിലുള്ള പ്രണയം വെളിപ്പെടുത്താനുള്ള ദിവസം. 'പ്രൊപോസ് ഡേ' എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. പ്രണയിക്കുന്നവര്‍ തന്റെ പ്രണയിയോട് ഹൃദയം തുറന്ന് സംസാരിക്കുന്ന ദിനം. 

മെസേജുകളിലൂടെയോ ഫോണ്‍ കോളിലൂടെയോ നേരിട്ടോ തന്റെ ഇഷ്ടം തുറന്നുപറയാം. സമ്മാനങ്ങള്‍ കൈമാറാം. പറയാനായി മാറ്റിവച്ച്, പറയാതിരുന്ന എല്ലാം ടെക്സ്റ്റായോ എഴുത്തായോ, ഇനി പറഞ്ഞുതന്നെയോ പ്രണയിയെ അറിയിക്കാം. എന്നിട്ട് മറുപടിക്ക് വേണ്ടി കാത്തിരിക്കാം. 

ഫെബ്രുവരി 14നകം തിരിച്ചും ഇഷ്ടമാണെന്ന മറുപടി കിട്ടുന്നവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമായി കണക്കാക്കപ്പെടുന്നു. കാരണം വാലന്റൈന്‍സ് ഡേ ആഘോഷിച്ചുകൊണ്ട് ഒരുമിച്ച് പ്രണയത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് കയറാന്‍ അവര്‍ക്കാകുന്നു. 

മുന്‍കാലങ്ങളില്‍ ഗ്രീറ്റിംഗ് കാര്‍ഡോ ചെറിയ എന്തെങ്കിലും സമ്മാനമോ എഴുത്തോ നല്‍കിയാണ് അധികവും പ്രണയം തുറന്ന് പറയപ്പെട്ടിരുന്നത് എങ്കില്‍, ഇന്ന് 'പ്രപ്പോസ്' ചെയ്യുന്ന രംഗങ്ങളിലെല്ലാം മാറ്റം വന്നു. നാടകീയമായി പ്രണയം തുറന്നുപറയുന്ന രീതി അധികവും ഇന്ന് കാണാനാകില്ല. സ്വതന്ത്രരായി പരസ്പരം ഇടപഴകാന്‍ അവസരമുള്ള യുവതലമുറയ്ക്ക് ആ നാടകീയതയുടെയും ആവശ്യമില്ല. 

കൊവിഡ് കാലത്ത്, പല നിയന്ത്രണണങ്ങളുടെയും നടുക്ക് ഇത്തരം സന്തോഷങ്ങള്‍ നുകരാനും അധികപേരും മറന്നുപോകുന്നുണ്ട്. എന്നാല്‍ ചുറ്റുമുള്ള ചെറിയ സന്തോഷങ്ങളെ അനുഭവിച്ചറിഞ്ഞ് നല്ലരീതിയില്‍ മുന്നോട്ട് പോകാന്‍ ഈ പ്രതിസന്ധിക്കാലത്തും ഏവര്‍ക്കുമാകട്ടെ.

Also Read:- വിവാഹത്തിനെത്തിയ മുൻകാമുകനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് വധു; കയ്യടിച്ച് സോഷ്യല്‍ മീഡിയ!...