യൂണിഫോമും അണിഞ്ഞ് കമ്പനി ബാഗുമായി ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള ഡെലിവെറി ഏജന്‍റുകള്‍ പാസ് ചെയ്ത് പോകുന്നത് നഗരങ്ങളിലെ പതിവ് കാഴ്ചയാണ്. സമയത്തിന് ഓരോ കസ്റ്റമറുടെയും അടുക്കലേക്ക് ഭക്ഷണവുമായി ഓടിയെത്തല്‍ ട്രാഫിക്കിനിടയില്‍ ശ്രമകരമായ ജോലി തന്നെയാണ്.

ഇത് ഓൺലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകളുടെ കാലമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഇപ്പോള്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഏറെയാണ്. അതിനാല്‍ തന്നെ നഗരങ്ങളിലെ നിരത്തുകളില്‍ എപ്പോഴും നമുക്ക് സ്വിഗ്ഗി- സൊമാറ്റോ പോലുള്ള കമ്പനികളുടെ ഫുഡ് ഡെലിവെറി ഏജന്‍റുകളെ കാണാം.

യൂണിഫോമും അണിഞ്ഞ് കമ്പനി ബാഗുമായി ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള ഡെലിവെറി ഏജന്‍റുകള്‍ പാസ് ചെയ്ത് പോകുന്നത് നഗരങ്ങളിലെ പതിവ് കാഴ്ചയാണ്. സമയത്തിന് ഓരോ കസ്റ്റമറുടെയും അടുക്കലേക്ക് ഭക്ഷണവുമായി ഓടിയെത്തല്‍ ട്രാഫിക്കിനിടയില്‍ ശ്രമകരമായ ജോലി തന്നെയാണ്.

എന്നാല്‍ ഇത്രയും പ്രയാസപ്പെട്ട് ജോലി ചെയ്താലും കാര്യമായ ശമ്പളമൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വളരെ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവരുടെ കഷ്ടപ്പാടിനെ കുറിച്ച് മുമ്പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുള്ളതാണ്. 

ഇപ്പോഴിതാ ഒരു സൊമാറ്റോ ഡെലിവെറി ഏജന്‍റിന്‍റെ വീഡിയോ ആണ് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തിരക്കിട്ട ജോലിസമയത്തിനിടയില്‍ കിട്ടിയ ഇത്തിരി നേരത്തെ ബ്രേക്കില്‍ ഭക്ഷണം കഴിക്കുകയാണ് ഇദ്ദേഹം. ഡെലിവെറിക്കായി ഉപയോഗിക്കുന്ന ബൈക്കിന് മുകളില്‍ തന്നെ വച്ച് ഒരു പ്ലാസ്റ്റിക് സഞ്ചി തുറക്കുകയാണ് ഇദ്ദേഹം. ആരെങ്കിലും കാണുന്നുണ്ടോ എന്നായിരിക്കണം, ചുറ്റുപാടും നോക്കുന്നുണ്ട്. ശേഷം അതേ സഞ്ചിയില്‍ നിന്ന് കയ്യിട്ട് ചോറ് പോലെ എന്തോ ഭക്ഷണം വാരിയെടുത്ത് കഴിക്കുന്നു. ഒരിടത്ത് ഇരിക്കാൻ പോലും സമയമില്ലാത്തത് പോലെ. പെട്ടെന്ന് വിശപ്പടക്കി ജോലിയിലേക്ക് തിരികെ പോകാനുള്ള സമ്മര്‍ദ്ദം ആ മുഖത്ത് കാണാം. 

നമുക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം നമ്മുടെ കയ്യില്‍ കൊണ്ടുതരുന്നവരാണ് ഡെലിവെറി ഏജന്‍റുമാര്‍. അവര്‍ ഇങ്ങനെയാണോ ഭക്ഷണം കഴിക്കുന്നത് എന്നും ഇത് കണ്ട് കണ്ണ് നിറഞ്ഞുവെന്നുമെല്ലാമാണ് പലരും വീഡിയോ കണ്ട ശേഷം കമന്‍റിടുന്നത്. ഫുഡ് ഡെലിവെറി ഏജന്‍റുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കണമെന്ന ആവശ്യവും വീഡിയോ കണ്ടവരില്‍ വലിയൊരു വിഭാഗം പേരും ഉന്നയിക്കുന്നു. 

ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- 3 കി.മീ നടന്നെത്തി ഫുഡ് ഡെലിവെറി; ചോദിച്ചപ്പോള്‍ കസ്റ്റമറോട് സത്യം തുറന്നുപറഞ്ഞ് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News