ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷബ്‌ന ഫെലിക്‌സ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


എവിടെയെല്ലാമാണ്
ഭ്രമിപ്പിക്കുന്ന
മായക്കാഴ്ചയില്‍
ഗാന്ധാരിയെപ്പോലെ
കണ്ണുകെട്ടിയത്.

കുരുക്കില്‍
വീണ മനസ്സിനെ
ഒരു കുഞ്ഞുനുള്ളാല്‍
അനുനയിച്ചത്.

.....................

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

........................

പിടയുന്ന നെഞ്ചിന്റെ
വെള്ളിടി മുഴക്കങ്ങളെ
അട്ടഹാസത്താല്‍
മുക്കിക്കളഞ്ഞത്.

ത്രസിക്കുന്ന വിരല്‍ത്തുമ്പിന്‍
നൃത്തച്ചുവടിനെ
അക്ഷരങ്ങള്‍ക്കൊപ്പം
നടത്തിയത്. 

................

Also Read: വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

Also Read:  ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

................

പ്രതികരിക്കാന്‍ വെമ്പുന്ന 
നാവറ്റത്ത്
ശൂലത്താല്‍ വേദങ്ങള്‍
കുത്തിക്കുറിച്ചത്.

പേരറിയാത്തൊരു 
ആത്മബന്ധത്തിന്‍
ചങ്ങലക്കണ്ണികളെ
നേര്‍ത്ത മൗനത്താല്‍ 
സ്വതന്ത്രമാക്കിയത്.

നിലാവുദിച്ച മാനത്തെ
താരകതിളക്കത്തിന്‍
കണ്ണിറുക്കങ്ങളില്‍
നിദ്രാദേവിതന്‍ താരാട്ടിന്‍
പൂപ്പായയില്‍ ഉറക്കം നടിച്ചത്.

വിധിക്കുന്ന നാവിനും
കുതിക്കുന്ന ചിന്തയ്ക്കും
കൂച്ചുവിലങ്ങിന്‍
പൂട്ടൊന്നു തീര്‍ത്തത്.

................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................

എരിതിരിവെട്ടത്തിന്‍
മായിക പ്രഭയില്‍
ഇയ്യോബായി കാലങ്ങള്‍
പതറാതെ നിന്നത്...

എന്നിട്ടും,
എവിടെയെല്ലാമാണ്
കാലത്തിന്‍ വികൃതിയില്‍
കോലങ്ങള്‍തന്‍
നിറവര്‍ണ്ണസമൃദ്ധിയില്‍
മേളക്കൊഴുപ്പിന്‍
തകൃതിയില്‍
താളങ്ങള്‍ പിഴച്ചത്,
രാഗങ്ങള്‍ നിലച്ചത്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...