ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അമല്‍രാജ് എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Add Asianetnews as a Preferred SourcegooglePreferred

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

സെക്ഷന്‍ 307

ഒറ്റയ്ക്കായിപ്പോകുന്ന
നേരം നോക്കി
ആരോ എന്നെ
ശ്വാസം മുട്ടിച്ച്
കൊല്ലാന്‍ ശ്രമിക്കുന്നു.

സ്വപ്നങ്ങള്‍

കണ്ണ് തുറക്കുമ്പോള്‍
സ്വപ്നങ്ങള്‍
പിണങ്ങിപ്പോവുകയാണോ
അതോ
പേടിച്ചൊളിക്കുകയാണോ?

................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................


വരം

മരങ്ങളെ നോക്കൂ
വരങ്ങള്‍ തന്നെ
ഏതോ വരത്തിനായി
ഒറ്റക്കാലില്‍
തപസ്സു ചെയ്യുന്നത് കാണാം.


പ്രണയാന്ധത

പ്രണയം
കണ്ണടച്ച് മാത്രം
നടന്നു ചെല്ലാന്‍ കഴിയുന്ന
ഒരിടമായതിനാലാവും
അവിടെ ഒറ്റയ്ക്കായിപ്പോകുമ്പോള്‍
തിരിച്ചു നടക്കാന്‍
വഴിയറിയാതെ പോകുന്നത്.

കവി

ഒടുവില്‍
കവി മുറി 
അടിച്ചുവാരുന്നു.
മാറാലയില്‍
ചിന്തകള്‍
കുടുങ്ങാന്‍ തുടങ്ങിയത്രേ.


കടല്‍

സൂര്യന്‍
നീന്തല്‍ പഠിപ്പിച്ചതില്‍
നീല മാത്രം
നീന്തി നീന്തി
തെളിഞ്ഞു.

വെളിച്ചം

വെളിച്ചത്തിനുണ്ടൊരു
ദുഃഖം
പിടിക്കപ്പെടാതൊരിക്കലും
ഇരുട്ടിനെ
ഒളിഞ്ഞുനോക്കാനാവില്ലെന്നൊരു
ദുഃഖം.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...