Asianet News MalayalamAsianet News Malayalam

Malayalam Short Story : മെല്‍ബണ്‍ ഡേയ്സ്, അമ്മു സന്തോഷ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അമ്മു സന്തോഷ് എഴുതിയ ചെറുകഥ

chilla malayalam  short story by Ammu Santhosh
Author
First Published Dec 3, 2023, 4:02 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Ammu Santhosh

 

'ഇഷാ വെയ്റ്റ്...ഇന്ന് നിനക്ക് എന്താ പ്രോഗ്രാം?'

ഇഷ നടക്കുന്നതിനിടയ്ക്ക് തിരിഞ്ഞു നോക്കി. ആഷിക് അവളെ ഒന്ന് തട്ടി, 'എവിടെ പോവാ' എന്ന് കണ്ണ് കൊണ്ട് വീണ്ടും ചോദിച്ചു

'ഡേറ്റ് വിത്ത് അലോഷി'

അവള്‍ ഗൗരവത്തില്‍ പറഞ്ഞു.

'റിയലി?' -അവന്‍ ചിരിച്ചു.

'Yes '

'ഓക്കേ'-അവന്‍ കൈകള്‍ വിടര്‍ത്തി അവളെ കടന്ന് വേഗം മുറിയിലേക്ക് പോയി.

ഇഷ  ചിരി അടക്കി കാറിനരികിലേക്ക് നടന്നു പോയി.

ഇഷയും ആഷിക്കും അലോഷിയും നൈനയും ജോയും മെല്‍ബണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഒന്നിച്ചു ജോലി ചെയ്യുന്നവരാണ്.  ഇഷയുടെ ക്ലാസ്സ്മേറ്റ് ആയിരുന്നു ആഷിക്. ബാക്കി എല്ലാവരും പുറത്ത് നിന്നു വന്നവര്‍. അവര്‍ ഒരു ടീം ആണ്. ഇഷയുടെ നേതൃത്വത്തില്‍ ഒരു ടീം. ആഷികിനോടൊഴിച്ച് ബാക്കി ആരോടും അവള്‍ക്ക് സൗഹൃദം ഇല്ല. പ്രൊഫഷണല്‍ അടുപ്പം മാത്രം. ആഷിക് കാണിക്കുന്ന സൗഹൃദം പരിധി വിടുമ്പോഴാണ് അവള്‍ ഇത്തരം നുണകള്‍ പറയുന്നത്. അത് അവനുമറിയാം.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ആഷിക് വന്നു മുന്നില്‍ നിന്നു. അവള്‍ കൈ കൊണ്ട് 'മാറൂ' എന്ന് കാണിച്ചു.

അവന്‍ ചിരിയോടെ അവളുടെ വശത്ത് വന്നു.

'ഒരു ലിഫ്റ്റ് താ.. എന്റെ കാര്‍ ബ്രേക്ക് ഡൗണ്‍'

'ലയര്‍'

അവള്‍ ഡോര്‍ തുറന്നു കൊണ്ട് പറഞ്ഞു.

'Exactly... You are a liar'

അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു 

ഇഷ മുഖം കൂര്‍പ്പിച്ചു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

'ഞാന്‍ മനോജ് എബ്രഹാമിനെ കാണാന്‍ പോകുന്നു. നമ്മുടെ നെക്സ്റ്റ് പ്രൊജക്റ്റ് അവരുടെയാണ്. പക്ഷെ അവര്‍ convinced ആയിട്ടില്ല'-ഇഷ പറഞ്ഞു 

'ഞാനും വരാം'

അവന്‍ ചരിഞ്ഞു നോക്കി പറഞ്ഞു

'അയാളുടെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച' 

'നല്ല ചായ കിട്ടും. ഞാനും വരാം'-അവള്‍ ചിരിച്ചു പോയി

മനോജ് എബ്രഹാമിന്റെ ഭാര്യയും മകളുമുണ്ടായിരുന്നു അവിടെ.

'ഇഷയുടെ അച്ഛന്‍ എന്റെ നല്ല ഫ്രണ്ട് ആണ്. അതാണ് ഓഫീസില്‍ വെച്ച് വേണ്ട എന്ന് പറഞ്ഞത്. പിന്നെ എന്റെ മോള്‍ക്ക് തന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു. Convinced ആക്കേണ്ടത് അവളെയാണ്.'

ഇഷ പുഞ്ചിരിച്ചു.

'ഇത്?'

'ആഷിക് എന്റെ ഫ്രണ്ട്, കൊളീഗ്..'

അതിസുന്ദരിയായ ഒരു പെണ്‍കുട്ടി വീല്‍ചെയര്‍ ഉരുട്ടി അവിടേക്ക് വന്നു.

'എന്റെ മകള്‍ ആലിയ. ഒരു ചെറിയ ആക്സിഡന്റ്. ഒരു മാസത്തേക്ക് ഇതിലായിപ്പോയി'

അയാള്‍ പറഞ്ഞു.

'ഹായ്'-ഇഷ കൈ നീട്ടി. അവള്‍ തിരിച്ചും.

'ഹായ്.. ഞാന്‍ ആഷിക്.' -ആഷിക് നിറഞ്ഞ ചിരിയോടെ അവള്‍ക്ക് നേരേ കൈ നീട്ടി പറഞ്ഞു

'ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്..'-ആലിയ അവനെ തന്നെ നോക്കി പറഞ്ഞു

'എന്നെയോ?'

'Yes'

'ഇവന്റെ ഒരു ബുക്ക് ഈയിടെ ഇറങ്ങി. മെല്‍ബണ്‍ ഡേയ്സ്'

'Yes...ആ ആഷിക് ആണോ?'

'അതേ, അതേ ആഷിക്..'

'ഭയങ്കര തമാശ ആയിരുന്നു ട്ടൊ ഞാന്‍ ഒരു പത്ത് തവണ വായിച്ചിട്ടുണ്ട്. ഇഷയുടെ കമ്പനിയിലെ ജോലി സമയത്തെ ജോക്‌സ് അല്ലെ മുഴുവന്‍?'

'ഇവന് ജീവിതം തന്നെ വലിയ ഒരു ജോക് ആണ്'-ഇഷ പറഞ്ഞു

'ഫണ്ണി'

അവള്‍ ചിരിച്ചു. ആഷിക് ആണ് അധികവും സംസാരിച്ചത്. അല്ലെങ്കിലും, കസ്റ്റമറിനെ ഡീല്‍ ചെയ്യാന്‍ ഏറ്റവും മിടുക്കന്‍ കൂട്ടത്തില്‍ അവനാണ്.

അവിടെ നിന്നിറങ്ങുമ്പോള്‍ നേരം വൈകി.

'പ്രൊജക്റ്റ് ഒരു വിധം ഓക്കേ ആയല്ലോ, എനിക്ക് ട്രീറ്റ് വേണം'

'No way'

'ഞാന്‍ നിന്റെ ലക്കിചാമല്ലെ? ഞാന്‍ കൂടെ വന്നത് കൊണ്ടല്ലേ? പിന്നെ ആ കൊച്ചെന്റെ പുസ്തകം വായിച്ചതും advantage ആയി'

'എന്റെ ഈശ്വരാ!മതി മതി.എന്താ വേണ്ടേ? പറ'

'ഒരു ഫുള്‍ ബോട്ടില്‍ ബിയര്‍, ഒരു പിസ'

'മതിയോ?'

'പോരാ. അത് കഴിക്കുമ്പോള്‍ നീയും ഉണ്ടാവണം. I need your company. ഒറ്റയ്ക്ക് ബിയര്‍ അടിക്കുന്നത് എന്നാ ബോര്‍ ആണെന്നറിയുമോ?'

'ഞാന്‍ ലേറ്റ് ആണ്. അച്ഛന്‍ അന്വേഷിക്കും'

'ഓ പിന്നെ.. പ്ലീസ് ഇഷു.. പ്ലീസ് ഡീ'

'ആ ശരി. കൂടിരിക്കാം എന്നോട് കഴിക്കാന്‍ പറയരുത്.. അറിയാല്ലോ.. I don't like hot drinks'

'ബിയര്‍ ഹോട്ടല്ല മോളെ'-അവള്‍ ഒന്നും മിണ്ടിയില്ല.

അവന്റെ അപാര്‍ട്‌മെന്റ് വളരെ വലുതാണ്. ധാരാളം മുറികള്‍. പക്ഷെ അടുക്കും ചിട്ടയുമില്ലാതെ  വാരി വലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍.

'What a mess'

'Bachelor's houses are always a mess'

അവന്‍ ഫ്രിഡ്ജില്‍ നിന്നു ജ്യൂസ് എടുത്തു അവള്‍ക്ക് കൊടുത്തു.

അവള്‍ ബുക്ക് ഒക്കെ ഒന്ന് ഒതുക്കി വെച്ചു. ഡ്രസ്സുകള്‍ അടുക്കി വെച്ചു. മുറികള്‍ ഒരു ചൂലെടുത്തു തൂത്തു വൃത്തി ആക്കി. 

അവള്‍ കൈ കഴുകി അവനരികില്‍ വന്നിരുന്നു.

'എന്റെ അമ്മയുണ്ടായിരുന്നപ്പോ എന്റെ വീട് നല്ല വൃത്തി ആയിരുന്നു.'-അവന്‍ മെല്ലെ പറഞ്ഞു

'നി പിന്നെ വീട്ടില്‍ പോയില്ലേ?'

'അവിടെ ആരുമില്ല. അച്ഛന്‍ പുതിയ ഭാര്യയ്ക്കൊപ്പം. ചേട്ടന്‍ യുഎസില്‍. സത്യത്തില്‍ അമ്മ ജീവിച്ചിരിക്കുമ്പോഴാണ് മക്കളും ജീവിക്കുക. അമ്മ പോയാല്‍ പിന്നെ മക്കളും ഇല്ല. നമ്മള്‍ വെറും മനുഷ്യരാണ് പിന്നെ..' അവന്‍ ബിയര്‍ ബോട്ടില്‍ വായിലേക്ക് കമിഴ്ത്തി.

'നീ വേണേല്‍ പൊയ്‌ക്കോ.'അവന്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.

'കുറച്ചു കഴിഞ്ഞു മതി'-അവള്‍ പിസയുടെ ഒരു പീസ് എടുത്തു ചവച്ചു.

അവന്‍ എപ്പോഴോ സോഫയില്‍ വീണുറങ്ങിയപ്പോള്‍ അവള്‍ എഴുന്നേറ്റു വാതില്‍ അടച്ചു പുറത്തിറങ്ങി.

 

Also Read: ചില്ലുമാളങ്ങള്‍, ആരതി അശോക് എഴുതിയ കഥ


രണ്ട്

കുറച്ചു നാള്‍ കഴിഞ്ഞ് ഒരു പകല്‍.

'സാര്‍ എന്താ ഇങ്ങോട്ട്?'-പെട്ടെന്ന് മനോജ് എബ്രഹാം വന്നപ്പോള്‍ ഇഷ ഒന്ന് അമ്പരന്നു

'വെറുതെ. . നിങ്ങളുടെ ഓഫീസ് കാണാന്‍.' അയാള്‍ ചുറ്റും നോക്കി. എന്നിട്ടു തുടര്‍ന്നു: 'ഗുഡ്.. വെരി ഗുഡ്. ആഷിക് ഇല്ലേ?'

'ഉണ്ടല്ലോ വിളിക്കണോ' 

'ഹേയ് ഇപ്പൊ വേണ്ട. ആലിയയെ കുറിച്ച് പറയാനാണിപ്പോ ഞാന്‍ വന്നത്. വിവാഹം വേണ്ട എന്നൊക്കെ പറഞ്ഞ കക്ഷി ആണ്. ആഷികിനെ കണ്ടതിനു ശേഷം ഒരു മാറ്റം. ഇഷ ഒന്ന് സംസാരിച്ചു വിവരം പറയ്'

'Sure'-ഇഷ തലയാട്ടി.

 

Also Read: പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ

 

മൂന്ന്

ആഷികിന്റ മുറി. 

'നീ കാര്യം പറ. കുറെ നേരമായല്ലോ സൈലന്‍സ്?'-ആഷിക് ഇഷയെ നോക്കി പറഞ്ഞു. 

അവള്‍ മനോജ് എബ്രഹാം പറഞ്ഞത് ആവര്‍ത്തിച്ചു.

'ലോട്ടറി ആണല്ലോ മോളെ എനിക്ക് അടിച്ചിരിക്കുന്നത്.'

'Yes... ലക്കി'-അവള്‍ ചിരിച്ചു. 

'ശ്ശോ ഞാന്‍ എന്താ ചെയ്യണ്ടത് ഇപ്പൊ? ആ കൊച്ചിനെ ഒന്ന് വിളിച്ചാലോ? നിന്റെ കയ്യില്‍ നമ്പറുണ്ടോ?'

അവള്‍ നമ്പര്‍ കൊടുത്തു. 

'പിന്നെ വിളിക്കാം. നീ പോയിട്ട്'-അവന്‍ കണ്ണിറുക്കി ചിരിച്ചു

'ഞാന്‍ അവളെ കെട്ടിയാല്‍ ആ കമ്പനിയുടെ മുഴുവന്‍ പ്രൊജക്റ്റും നിനക്ക് തന്നേക്കാം. നീ അല്ലെ ഇതിന്റെ ബ്രോക്കര്‍?'

ഇഷ ചിരിച്ചു. പിന്നെ എഴുന്നേറ്റു മുറിയിലേക്ക് പോയി. തന്നില്‍ നിന്ന് എന്തൊ ഒന്ന് ഇല്ലാതെയാകുന്നത് പോലെ അവള്‍ക്ക് തോന്നി. എത്രയോ വര്‍ഷം ആയി ഒപ്പമുള്ളവന്‍. കോളജില്‍ വെച്ച് കൂടെ കൂടിയതാണ്. അവനില്ലാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. അവന് തന്നെ ഇഷ്ടമായിരുന്നോ? 

പെട്ടെന്ന് ആ ചിന്തയേ അവള്‍  കുടഞ്ഞെറിഞ്ഞു, ഈശ്വരാ എന്തൊക്കെയാ ചിന്തിക്കുന്നത്?

 

Also Read: വേട്ട, പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ

 

നാല്

ഹോട്ടല്‍ മൂണ്‍ സിറ്റി.

'ആഷികിനെന്താ കുടിക്കാന്‍? മടിക്കേണ്ട, പറഞ്ഞോ. നമ്മുടെ ഹോട്ടല്‍ ആണ്. Some thing ഹോട്ട്?'

'ഹേയ് ഓഫീസ് ടൈം ആണ്. ഇത് കഴിഞ്ഞു ഡ്യൂട്ടി ഉണ്ട്. ബിയര്‍ മതി'

'രണ്ടു ബിയര്‍'-അവള്‍ ഓര്‍ഡര്‍ കൊടുത്തു

ആഷിക് മുറിയില്‍ വന്നപ്പോള്‍ ഇഷ ഒരു കാളില്‍ ആയിരുന്നു. അവന്‍ ഫോണ്‍ വാങ്ങി കട്ട് ചെയ്തു.

'ആഷി അത് അത്യാവശ്യ കാള്‍ ആയിരുന്നു.'

'എന്നേക്കാള്‍?'

'You are not at all important to me'

'Oh really?'

'Yeah'

'But you are the world to me..'-അവന്‍ അവളുടെ മൂക്കില്‍ ഒന്ന് തൊട്ടു.

ഇഷ അമ്പരന്ന് പോയി.

'നോണ്‍സെന്‍സ്'-അവള്‍ പിറുപിറുത്തു

'ഞാന്‍ ആലിയയെ കണ്ടിരുന്നു. എനിക്ക് അവളെ കല്യാണം കഴിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു.'

ഇഷ കണ്ണ് മിഴിച്ചു.

'Why?'

'Because, I am a gay'

'What?'

'എന്ന് വെറുതെ ഞാന്‍ അങ്ങ് പറഞ്ഞു. രക്ഷപെട്ടു പോരണ്ടേ? ഇഷ്ടമല്ല, മറ്റൊരാളെയാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞാല്‍ ആ കൊച്ചും വിഷമിക്കും, ഈ പ്രൊജക്റ്റും കയ്യിന്ന് പോകും'

'റാസ്‌കല്‍ നിന്നേ ഞാന്‍ ഇന്ന് കൊല്ലും. ഇതൊക്കെ ഫണ്‍ ആണോ ആഷി? ഇത്തരം ക്രേസി ഐഡിയാസ് നിനക്ക് എവിടെ നിന്ന് കിട്ടുന്നു? ലൈഫ് വെച്ചാണോ ഗെയിം?'-അവള്‍ പറഞ്ഞ മുഴുവന്‍ ചീത്തയും കേട്ട് ഒടുവില്‍ അവന്‍ തൊഴുതു.

'സോറി'

പിന്നെ അരികില്‍ ചെന്നു 

'Date with me baby?'-കുസൃതിച്ചിരി 

'No chance.'-ഇഷ ഒരു ഇടി കൊടുത്തു.

വീണ്ടും അവന്‍ ഇഷയുടെ അടുത്തേക്ക് വന്നപ്പോള്‍ അവള്‍ അവനെ മെല്ലെ തള്ളി മാറ്റി.

'ഇഷ്ടമല്ലേ എന്നെ?'

'അല്ല'-അവള്‍ ചിരി ഒതുക്കി

'Sure?'
ഇഷ ആഷികിന്റ മുഖത്ത് നോക്കിയില്ല 

'നിനക്ക് എന്റെ അമ്മയുടെ സ്വഭാവം ആണ്. എല്ലാത്തിലും.'

അവള്‍ മെല്ലെ ചിരിച്ചു

'Very matured, always hiding self...ഇഷ...will you?'-അവന്‍ അടുത്തേക്ക് വന്നു 

'ആഷി No... No'

അവനില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു വഴി നോക്കി അവള്‍.

വാതില്‍ തുറന്നു പുറത്തേക്ക് ഓടാന്‍ ശ്രമിച്ച അവളുടെ കൈയില്‍ അവന്‍ പിടിച്ചു നിര്‍ത്തി.

'You can't escape from me'

ഇഷ ചിരിയോടെ അവനെ തള്ളിമാറ്റി.

'രണ്ടു മണിക്ക് ക്ലയന്റ് മീറ്റിംഗ്. ഗെറ്റ് റെഡി'

ആഷിക് തലയ്ക്കു കൈ കൊടുത്തു

'നീ റൊമാന്റിക് അല്ല ട്ടൊ.'

ഇഷ അവന്റെ കയ്യില്‍ പിടിച്ചു.

'പോകാം'

അവള്‍ നടക്കുമ്പോള്‍ അവന്‍ ആ കയ്യില്‍ നോക്കി. എത്ര വര്‍ഷങ്ങളായി തന്റെ കയ്യില്‍ മുറുകിയ കൈകളാണിത്. ആഷി എന്ന ഒറ്റ വിളിയൊച്ചയില്‍ എല്ലാ സങ്കടവും മാറും, ഏത് വെല്ലുവിളിയും നേരിടാം.. ഈ കൈകള്‍ അയയുന്നത്, മറ്റൊരാള്‍ തന്നെ സ്‌നേഹിക്കുന്നത് ഒരിക്കല്‍ പോലും ഓര്‍ക്കാന്‍ ഇഷ്ടം അല്ലാത്ത കാര്യങ്ങള്‍ ആണ്. എത്രയോ അവസരങ്ങള്‍, ആഷി എന്ന ക്രഷുമായി പിന്നാലെ നടന്ന പെണ്‍കുട്ടികള്‍. ഒരിക്കലും തോന്നിയിട്ടില്ല, ആരോടും. ഇഷയുടെ മുഖം, ഇഷയുടെ ചിരി, ഉള്ളില്‍ അവള്‍ മാത്രം..'

'ഇഷ...?'

'ഉം?'

കാര്‍ സ്റ്റാര്‍ട്ട് ആക്കവേ അവള്‍ മൂളി.

'I respect you'

അവള്‍ പുഞ്ചിരിച്ചു. പിന്നെ നെറ്റിയില്‍ വീണു കിടക്കുന്ന അവന്റെ തലമുടി ഒതുക്കി വെച്ചു.

'ആഷി' അവളുടെ ശബ്ദം ഒന്നടച്ചു.

പിന്നെ മുഖം തിരിച്ചവള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

ചിലപ്പോള്‍ ഒന്നും പറയണ്ട, ഹൃദയം ഹൃദയത്തോട് പറഞ്ഞു കൊള്ളും. 

ഞാന്‍ നിന്റെയാണ്
എന്നും നിന്റെയാണ്
നിന്റെ മാത്രമാണ്.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios