സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ചില വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിദ്യാർഥികളെ താക്കീത് ചെയ്ത് വിട്ടിരുന്നു.

മലപ്പുറം: സ്‌കൂൾ വിട്ടാൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയ പത്തിലധികം വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. കുറ്റിപ്പുറം ഗവ. ഹയർ സെക്കഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന പത്തിലധികം കുട്ടികളെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കുറ്റിപ്പുറം ഗവ. ഹയർസെക്കഡറി സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികൾ കുറ്റിപ്പുറം ബസ്റ്റാൻഡിൽ വെച്ച് ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

Read More... നാവായിക്കുളത്ത് വിദ്യാർഥികൾ സഞ്ചരിച്ച സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു, കുട്ടികൾക്കടക്കം പരിക്കേറ്റു

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ചില വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിദ്യാർഥികളെ താക്കീത് ചെയ്ത് വിട്ടിരുന്നു. പൊലീസ് കസ്റ്റഡി യിലെടുത്ത പ്ലസ്ടു വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥിയുടെ ചില ബന്ധുക്കളിൽ നിന്ന് ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇതേ തുടർന്ന് ഇന്നലെ വൈകീട്ടും രാവിലെയും ബസ്റ്റാൻഡിൽ പൊലിസ് സാന്നിധ്യം ഏർപ്പെടുത്തിയിരുന്നു.