Asianet News MalayalamAsianet News Malayalam

ചീഞ്ഞ നെയ്മീനും ചാളയും; കൊല്ലത്ത്‌ 100 കിലോ പഴകിയ മീന്‍ പിടികൂടി

ഒരാള്‍ക്കൊപ്പം നീളമുള്ള ചീഞ്ഞളിഞ്ഞ ഓലത്താൾ മീൻ, ദിവസങ്ങളോളം പഴക്കമുള്ള നെയ്മീനും ചാളയുമടക്കം കിലോ കണക്കിന് അഴുകിയ മീനുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. 

100 kilo old fish seized from kollam
Author
Kollam, First Published Jul 24, 2019, 8:10 AM IST

കൊല്ലം: കൊല്ലത്തെ മീൻ ചന്തകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയില്‍ 100 കിലോയിലേറെ അഴുകിയ മീന്‍ പിടികൂടി. ഭക്ഷ്യ സുരക്ഷ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവുമാണ് പരിശോധന നടത്തിയത്.

ഒരാള്‍ക്കൊപ്പം നീളമുള്ള ചീഞ്ഞളിഞ്ഞ ഓലത്താൾ മീൻ, ദിവസങ്ങളോളം പഴക്കമുള്ള നെയ്മീനും ചാളയുമടക്കം കിലോ കണക്കിന് അഴുകിയ മീനുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. വലിയകട, രാമൻകുളങ്ങര, ഇരവിപുരം ഭാഗങ്ങളിലെ മാ‍ർക്കറ്റുകളിലും ആണ്ടാമുക്കം കെ എസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. 100 kilo old fish seized from kollam

അതേസമയം രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളില്‍ കണ്ടെത്താനായില്ല. കേടായ മീനുകളും രാസവസ്തുക്കള്‍ ചേര്‍ത്ത മീനുകളും കണ്ടെത്താനായി തുടങ്ങിയ ഓപ്പറേഷൻ സാഗരറാണി പദ്ധതിയുടെ ഭാഗമായാണ് പരിശോധനകള്‍ തുടരുന്നത്.

Follow Us:
Download App:
  • android
  • ios