പനി ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കോഴിക്കോട്: കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം എരിമല സ്വദേശിനി പാർവതിയാണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 

കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് പത്തുവയസുള്ള പെൺകുട്ടിയും മരണപ്പെട്ടിരുന്നു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം.

പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

Kolkata doctor Death | Asianet News LIVE | Malayalam News LIVE | Wayanad Landslide