മലപ്പുറം തിരുനാവായ ഹിഫ്ലുൽ ഖുർ ആൻ കോളേജിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മലപ്പുറം : തിരുനാവായയിൽ മതപഠന കേന്ദ്രത്തിന്റെ താമസ സ്ഥലത്ത് 11 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് സംഭവം. കൊണ്ടോട്ടി കാടപ്പടി സ്വദേശി മൊയ്തീൻ സാലിഹിനെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ സഹപാഠികൾ കണ്ടെത്തിയത്. അവധി കഴിഞ്ഞു ഇന്നലെയാണ് വീട്ടിൽ നിന്നും കുട്ടി ഇവിടേക്ക് തിരിച്ചെത്തിയത്. ഒപ്പം പഠിച്ചിരുന്ന ഇരട്ട സഹോദരൻ പനി കാരണം ക്‌ളാസിൽ എത്തിയിരുന്നില്ല. പോസ്റ്റമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്ന് കല്പകഞ്ചേരി പൊലീസ് അറിയിച്ചു.
അച്ഛന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍; രാത്രി കാറിനുള്ളില്‍ കഴിഞ്ഞ മകന്‍ മരിച്ച നിലയില്‍
വയനാട്ടില്‍ സിവില്‍ സപ്ലൈസ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
സിവില്‍ സപ്ലൈസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനമരം കണിയാമ്പറ്റ വില്ലേജ് ഓഫീസിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വെള്ളാരംകുന്ന് പറമ്പത്ത് രാജേഷ് (36) ആണ് മരിച്ചത്. ചെവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ഇയാളെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പനമരം ബ്ലോക്ക് പഞ്ചായത്തിലെ ഓവര്‍സിയര്‍ ജാന്‍സി (സ്വപ്‌ന) യാണ് രാജേഷിന്റെ ഭാര്യ. മക്കള്‍ : കൃഷ്ണവേണി, യദുവര്‍ണ. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
കോട്ടയം മെഡിക്കൽ കോളേജിന് സമീപം കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കീരുത്തോട് സ്വദേശി അഖിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു കാർ. അച്ഛന്‍റെ ചികിത്സക്കായി ആശുപതിയിലെത്തിയ അഖിൽ ഇന്നലെ രാത്രി മുതൽ കാറിനുള്ളിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം തുടങ്ങി.
