കോഴിക്കോട്: കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 111 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പ്പറേഷന്‍ - 42, ചെക്യാട് - 5, തിരുവള്ളൂര്‍ - 2, ഒളവണ്ണ - 4, വടകര - 4, ഓമശ്ശേരി - 2, കക്കോടി - 1, കുന്നമംഗലം - 1, രാമനാട്ടുകര - 2, മണിയൂര്‍ - 1, നാദാപുരം - 1, നരിക്കുനി - 4, ഉണ്ണികുളം - 1, മാവൂര്‍  - 1, ഒഞ്ചിയം -   1, പനങ്ങാട് - 1, പുതുപ്പാടി  -   1, മുക്കം - 13, മരുതോങ്കര - 1, ഫറോക്ക് - 1, കുന്നുമ്മല്‍ - 1, എടച്ചേരി - 1, ചാത്തമംഗലം - 8, പെരുമണ്ണ - 1, ചങ്ങരോത്ത് - 1, ബാലുശ്ശേരി - 1, നടുവണ്ണൂര്‍ - 1, കൊടുവള്ളി - 3, ആയഞ്ചേരി - 2, താമരശ്ശേരി - 2, കട്ടിപ്പാറ - 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

പുതുതായി വന്ന 379 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,750 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 82,095 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  
പുതുതായി വന്ന 283 പേര്‍ ഉള്‍പ്പെടെ 1210 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 259 പേര്‍ മെഡിക്കല്‍ കോളേജിലും, 168 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 116 പേര്‍ എന്‍.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 130 പേര്‍ ഫറോക്ക് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 138 പേര്‍ എന്‍.ഐ.ടി മെഗാ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 106 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 110 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 27 പേര്‍ എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി. സിയിലും ഒമ്പത് പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും 32 പേര്‍ മിംസ് എഫ് എല്‍ ടി സിയിലും, 115 പേര്‍ മറ്റ് സ്വകാര്യ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.140 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

4662 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 110770 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 104084 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 101328 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 6686 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 149 പേര്‍ ഉള്‍പ്പെടെ ആകെ 3266 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 625 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും,  2612 പേര്‍ വീടുകളിലും, 29 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 29081 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.