കോട്ടയം - ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
കോട്ടയം: ചിങ്ങവനത്ത് എംസി റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക് . ആരുടേയും പരിക്ക് ഗുരുതരമല്ല. വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ്സ് പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു.
കോട്ടയം - ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് പോകും വഴി ചിങ്ങവനത്ത് വച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് യാത്രക്കാരെ ബസ്റ്റിനകത്ത് നിന്ന് രക്ഷപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവർ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസ തേടി.

